1 GBP = 104.17
breaking news

ഫുട്​ബാൾ ഇതിഹാസം പെലെ ആശുപത്രിയിൽ

ഫുട്​ബാൾ ഇതിഹാസം പെലെ ആശുപത്രിയിൽ

സാവോപോളോ: ബ്രസീലിയൻ ഫുട്​ബാൾ ഇതിഹാസം പെലെയെ ട്യൂമർ ശസ്​​ത്രക്രിയക്ക്​ വിധേയനാക്കി. സാവോപോളോയിലെ ആൽബർട്ട്​ ഐൻസ്റ്റീൻ ആശുപത്രിയിൽ വെച്ച്​ ശസ്​ത്രക്രിയക്ക്​ വി​േധയനായ പെലെ വിശ്രമത്തിലാണ്​.

കാർഡിയോ വാസ്​കുലാർ പരിശോധനയിലാണ്​ പെലെയുടെ വൻകുടലിൽ ട്യൂമർ ശ്രദ്ധയിൽ പെട്ടത്​. ആഗസ്റ്റ്​ 31 മുതൽ 80കാരനായ പെലെ ആശുപത്രിയിൽ ചികിത്സയിലാണ്​. 

പെലെ അബോധാവസ്ഥയിലായി എന്ന തരത്തിൽ​ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇത്​ നിഷേധിച്ച്​ പെലെ തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ‘സുഹൃത്തുക്കളേ, ഞാൻ അബോധാവസ്ഥയിലല്ല. ഞാൻ വളരെ ആരോഗ്യവാനാണ്. കോവിഡ് കാരണം ചെയ്യാന്‍ കഴിയാതെ പോയ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആശുപത്രിയില്‍ എത്തിയത്’ -പെലെ കുറിച്ചു. എന്നാൽ ആശുപത്രിയിൽ തുടരുന്ന വിവരം പെലെ അന്ന്​ വെളിപ്പെടുത്തിയിരുന്നില്ല. 

സമീപകാലത്തായി നിരവധി ആരോഗ്യപ്രശ്​നങ്ങൾ പെലെയെ അലട്ടുന്നുണ്ട്​. 2019ൽ മൂത്രാശയ അണുബാധയെത്തുടര്‍ന്ന്​ ഇതിഹാസം ഫ്രാൻസിലെ ആശുപത്രിയില്‍ ഏറെ നാൾ ചികിത്സയിലായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more