1 GBP = 104.30
breaking news

ഫോൺ ചോർത്തപ്പെട്ടവരിൽ രണ്ട് കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും?; കൂടുതൽ വിവരങ്ങൾ പുറത്ത്

ഫോൺ ചോർത്തപ്പെട്ടവരിൽ രണ്ട് കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും?; കൂടുതൽ വിവരങ്ങൾ പുറത്ത്

രാജ്യത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയറായ പെഗാസെസ് ഉപയോഗിച്ചാണ് ഫോൺ വിവരങ്ങൾ ചോർത്തിയതെന്നാണ് വിവരം.

പതിനേഴ് മാധ്യമ സ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. ഫോൺ ചോർത്തപ്പെട്ടവരുടെ കൂട്ടത്തിൽ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളുമുണ്ടെന്നാണ് സൂചന. സുപ്രിംകോടതി ജഡ്ജിയുടേയും നാൽപതിലേറെ മാധ്യമപ്രവർത്തകരുടേയും ഫോൺ വിവരങ്ങൾ ചോർത്തി. സംഭവത്തിൽ ആഭ്യന്തരമന്ത്രാലയം വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം നാളെയുണ്ടാകും.

ഉന്നതരുടെ ഫോൺ വിവരങ്ങൾ ചേർത്തപ്പെട്ടതായി ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് രംഗത്തെത്തിയത്.കേന്ദ്രമന്ത്രിമാർ, ആർ.എസ്എസ് നേതാക്കൾ, സുപ്രിംകോടതി ജഡ്ജിമാർ, ജേണലിസ്റ്റുകൾ, തുടങ്ങിയവരുടെ ഫോൺ ചോർത്തപ്പെട്ടെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more