1 GBP = 104.33
breaking news

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഹീറോകളെന്ന് വിശേഷിപ്പിച്ചവർക്ക് സർക്കാരിൽ നിന്ന് തിരിച്ചടി; നേഴ്‌സുമാരുടെ ശമ്പളവർദ്ധനവ് ഒരു ശതമാനത്തിൽ ഒതുക്കിയതിനെതിരെ പ്രതിഷേധം

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഹീറോകളെന്ന് വിശേഷിപ്പിച്ചവർക്ക് സർക്കാരിൽ നിന്ന് തിരിച്ചടി; നേഴ്‌സുമാരുടെ ശമ്പളവർദ്ധനവ് ഒരു ശതമാനത്തിൽ ഒതുക്കിയതിനെതിരെ പ്രതിഷേധം

ലണ്ടൻ: കോവിഡ് മഹാമാരി ബ്രിട്ടനിലെങ്ങും നാശം വിതച്ചപ്പോൾ സ്വജീവൻ പണയപ്പെടുത്തി മുൻനിര പോരാളികളായവർക്ക് സർക്കാരിൽ നിന്ന് കനത്ത തിരിച്ചടി. കോവിഡ് രോഗികളെ രക്ഷിക്കാനായി മാസങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ സർക്കാർ നൽകുന്ന ഒരു ശതമാനം മാത്രമുള്ള ശമ്പള വർദ്ധനവിൽ നേഴ്‌സുമാരുടെ പ്രതിഷേധം ഇരമ്പുകയാണ്.

ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് പുറത്തിറക്കിയ ശമ്പളവർദ്ധനവ് സംബന്ധിച്ച രേഖയിൽ നൽകിയ ‘ദയനീയമായ’ ശുപാർശയിൽ സംഘടന പ്രതിനിധികൾ പൊട്ടിത്തെറിച്ചു. ഇന്നലെ ചാൻസലർ അവതരിപ്പിച്ച ബഡ്ജറ്റിലും ആരോഗ്യവും സാമൂഹിക പരിപാലനവും പാടെ തഴഞ്ഞിരുന്നു.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ശമ്പള അവലോകന ബോഡിയ്ക്ക് നൽകിയ ശുപാർശയിൽ ഒരു ശതമാനം ശമ്പള വർദ്ധനവിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിയെ എതിർത്ത് വിവിധ യൂണിയനുകൾ രംഗത്ത് വന്നിട്ടുണ്ട്. ഇത് ദയനീയവും നിരാശാജനകവുമാണെന്നും, നഴ്സിംഗ് സ്റ്റാഫ്, എൻ‌എച്ച്എസ് തൊഴിലാളികൾ എന്നിവരുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ തെല്ലും വിലകല്പിക്കുന്നില്ലെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നയർ പറഞ്ഞു. ഒരു ശതമാനം ശമ്പള വർദ്ധനവ് ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമെന്ന് യുണിസെൻ ആരോഗ്യ വിഭാഗം മേധാവി സാറാ ഗോർട്ടൻ വിമർശനമുന്നയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more