1 GBP = 104.30
breaking news

പത്തൊമ്പതാം നൂറ്റാണ്ട്’; വിങ്ങലായി സെന്തിലിന്റെ ‘ചിരുകണ്ടന്‍’ ഓര്‍മയിലുണ്ടാവും; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് വിനയന്‍

പത്തൊമ്പതാം നൂറ്റാണ്ട്’; വിങ്ങലായി സെന്തിലിന്റെ ‘ചിരുകണ്ടന്‍’ ഓര്‍മയിലുണ്ടാവും; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് വിനയന്‍

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ക്യരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ വിനയന്‍. ചിത്രത്തില്‍ സെന്തില്‍ രാജാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ് സെന്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മനസ്സിനെ ആര്‍ദ്രമാക്കുന്ന അഭിനയശൈലിയിലൂടെ നടന്‍ സെന്തില്‍ കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായി ചിരുകണ്ടന്‍ പ്രേക്ഷകന്റെ ഓര്‍മ്മയിലുണ്ടാവുമെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more