1 GBP = 104.21
breaking news

പത്തനംതിട്ടയിലെ ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി,​ രക്ഷാപ്രവർത്തനം ഊർജ്ജിതം

പത്തനംതിട്ടയിലെ ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി,​ രക്ഷാപ്രവർത്തനം ഊർജ്ജിതം

പത്തനംതിട്ട: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽവെള്ളത്തിൽ മുങ്ങിയ പത്തനംതിട്ടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി. ജനങ്ങളെ രക്ഷിച്ച ശേഷം ‌ഷട്ടറുകൾ വീണ്ടും ഉയർത്താനാണ് തീരുമാനം. ഡാമുകൾ തുറന്ന് വിട്ടത് രക്ഷാപ്രവർത്തനത്തിന് തടസമായതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.
ആളുകളെ രക്ഷിക്കാൻ നാവികസേന രംഗത്ത് എത്തിയിട്ടുണ്ട്. നീണ്ടകരയിൽ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു. പുലർച്ചെയോടെ ഏഴ് ബോട്ടുകൾ കൂടി എത്തിച്ചു. റബ്ബർ ഡിങ്കിക്കു പോകാൻ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായിക്കും.

എൻ.ഡി.ആർ.എഫിന്റെ പത്ത് ഡിങ്കികൾ അടങ്ങുന്ന രണ്ട് ടീമും ആർമിയുടെ ഒരു ബോട്ടും പത്തനംതിട്ടയൽ എത്തിച്ചിട്ടുണ്ട്. ഹെലികോപ്ടർ മുഖേനയുള്ള രക്ഷാപ്രവർത്തനവും ഇതോടൊപ്പം നടക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more