1 GBP = 104.30
breaking news

പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്രമാണ് പരിഹാരമെന്ന് യു.എന്നിൽ ഇന്ത്യ

പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്രമാണ് പരിഹാരമെന്ന് യു.എന്നിൽ ഇന്ത്യ

ന്യൂയോർക്ക്: ഫലസ്തീൻ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ വിഷയത്തിൽ ഐക്യരാഷ്ട സഭയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഫലസ്തീൻ വിഷയത്തിൽ സമാധാനപരമായ പരിഹാരത്തിന് ചർച്ചകൾ തുടരണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് സ്ഥിരംപ്രതിനിധി ടി.എസ്. തിരുമൂർത്തി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യു.എൻ സുരക്ഷാ സമിതിയിൽ നടന്ന സംവാദത്തിലാണ് ഇന്ത്യ നിലപാട് ആവർത്തിച്ചത്.

സംഘർഷം ഇല്ലാതാക്കാനുള്ള നീതിപൂർവകവും സ്വീകാര്യവുമായ ധാരണയായി ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. ഇസ്രയേലുമായി സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുക. ഇരുവിഭാഗങ്ങളും നേരിട്ടുള്ള ചർച്ചകളിലൂടെ പരസ്പര സമ്മതമുള്ള അതിർത്തികൾ യാഥാർഥ്യമാക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ഏതൊരു പ്രതിസന്ധിയും തീവ്രവാദികളുടെ കൈകൾ ശക്തിപ്പെടുത്താനും സഹകരണത്തിനുള്ള വാതിൽ അടക്കാനും കാരണമാകും. അതുവഴി ഇരു വിഭാഗങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ അപകടത്തിലാക്കാനും വഴിവെക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. 

പാർലമെന്‍റ്, പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളും ഫലസ്തീൻ ദേശീയ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താനുള്ള പലസ്തീൻ രാഷ്ട്രീയ പാർട്ടികളായ ഫത്തയും ഹമാസും തമ്മിലുള്ള കരാറിനെ ഇന്ത്യ അഭിനന്ദിച്ചു. 

ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി ഗാസയിലെ സ്ഥിതിഗതികൾ ലഘൂകരിച്ചു. താൽകാലിക ഉടമ്പടി ശാശ്വത വെടിനിർത്തലായി പരിവർത്തനം ചെയ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു, ഇത് ഇരുവശത്തും വിലപ്പെട്ട മനുഷ്യ ജീവിതങ്ങൾ സംരക്ഷിക്കാനും ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more