1 GBP = 104.29
breaking news

പാക് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം അനന്തമായി നീളുന്നു

പാക് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം അനന്തമായി നീളുന്നു

പാക് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം അനന്തമായി നീളുന്നു. സാങ്കേതിക തകരാറാണ് ഫലം വൈകാന്‍ കാരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. എന്നാല്‍, വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാണ്. നിലവില്‍ പുറത്തുവന്ന അനൌദ്യോഗിക ഫലമനുസരിച്ച് ഇംറാന്‍ഖാന്റെ തെഹ്‌രീകെ ഇന്‍സാഫ് 108 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ താന്‍ വിജയിയായെന്ന് സ്വയം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി.

ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് പാകിസ്താനില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. അനൌദ്യോഗിക ഫലമനുസരിച്ച് ഇമ്രാന്‍ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് 108 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. നവാസ് ശെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്‌ലിംലീഗ് എന്‍ 58ഉം ബിലാവല്‍ ബൂട്ടോ നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 28 സീറ്റും നേടിയെന്നാണ് അനൌദ്യോഗികഫലം. ഇതുവരെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചിട്ടിഇത്തവണ തെരഞ്ഞെടുപ്പില്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആദ്യമായി ഉപയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് സുഗമമാക്കാനായിരുന്നു ഇത്.

എന്നാല്‍ റിസല്‍റ്റ് ട്രാന്‍സിമിഷന്‍ സിസ്റ്റം എന്ന ഈ സംവിധാനത്തില്‍ വന്ന പിഴവാണ് ഫലം വൈകാന്‍ കാരണമായതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. എന്നാല്‍ വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാണ്. വോട്ടെണ്ണല്‍ സുതാര്യമല്ലെന്നും പോളിങ് ഏജന്റുമാര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയെന്നും പിഎംഎല്‍-എന്‍, പിപിപി, അവാമി നാഷണല്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളെല്ലാം ആരോപിക്കുന്നു. വോട്ടെടുപ്പിന്റെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.ഇതിനിടെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് സ്വയം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. 272 പാര്‍ലമെന്റ് സീറ്റുകളില്‍ 118ല്‍ പാര്‍ട്ടി വിജയം ഉറപ്പാക്കി. സ്വതന്ത്രരുടേയും ചെറുപാര്‍ട്ടികളുടെയും പിന്തുണയില്‍ ഭൂരിപക്ഷം നേടി പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാന്‍ഖാന്‍ ഇന്നലെ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ തൂക്കുസഭയാകും അധികാരത്തിലെത്തുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more