1 GBP = 104.19
breaking news

ബർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ OVBSന് ആവേശോജ്വലമായ പരിസമാപ്തി…

ബർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ OVBSന് ആവേശോജ്വലമായ പരിസമാപ്തി…

ജോർജ് മാത്യു
ബർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ OVBS ക്ലാസുകൾക്ക് ആവേശോജ്വലമായ പരിസമാപ്തി. ഒക്ടോബർ 27ന് ആരംഭിച്ച ക്ളാസുകൾ 29ന് ഞായറാഴ്ച വി. കുർബാനയോടെ സമാപിച്ചു. വി. കുർബാനയ്ക്ക് ഇടവക വീകാരി ഫാ. മാത്യൂസ് കുര്യാക്കോസ് കാർമ്മികത്വം വഹിച്ചു. OVBSന്റെ ഭാഗമായി നടന്ന ബൈബിൾ ക്ളാസുകൾ, ഗാന പരിശീലനം, ക്വിസ് മത്സരം, വിവിധ കലാപരിപാടികളും കുട്ടികൾക്ക് വളരെയേറെ ആനന്ദധായകവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികൾ അവതരിപ്പിച്ച മാർഗ്ഗംകളി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. സാഹോദര്യ മനോഭാവവറും സഹിഷ്ണുതാ ബോധവും കുട്ടികളിലേക്ക് പകർന്നു കൊടുക്കുവാൻ സ്നേഹവിരുന്ന് ക്രമീകരിച്ചിരുന്നു. സാത്താനെ ഉപേക്ഷിച്ചു യേശുവിനെ സ്വീകരിക്കുക എന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള OVBS സമാപന റാലിയിൽ കുട്ടികൾക്കൊപ്പം മാതാപിതാക്കളും അണിചേർന്നു.



“എല്ലാവർക്കും നന്മ ചെയ്യുവിൻ” എന്ന് ചിന്താവിഷയം കുട്ടികളെ വളരെയേറെ സ്വാധീനിച്ചു. OVBS – ൽ പെങ്കെടുത്ത എല്ലാ കുട്ടികൾക്കും അധ്യാപകർക്കും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി ഷിബു തോമസ്, സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ എബ്രഹാം കുര്യൻ, മലങ്കര സഭാ പ്രതിനിധി രാജൻ വർഗീസ്, പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ജെയ്‌സൺ തോമസ്, ജയകുമാർ മോറിയ, സൺ‌ഡേ സ്കൂൾ അധ്യാപകർ, ആധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ OVBSന് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more