1 GBP = 104.13
breaking news

ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി നേപ്പാളിനെ ഉ​പയോഗിക്കാൻ അനുവദിക്കില്ലെന്ന്​ ​കെ.പി ഒലി

ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി നേപ്പാളിനെ ഉ​പയോഗിക്കാൻ അനുവദിക്കില്ലെന്ന്​ ​കെ.പി ഒലി

ന്യൂഡൽഹി: നേപ്പാളിനെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന്​ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി. ശത്രുതയില്ലാതെ എല്ലാവരുമായും സൗഹൃദമെന്നതാണ്​ നേപ്പാളി​​​െൻറ വിദേശനയം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിശ്വാസത്തിന്​ നിർണായക സ്ഥാനമുണ്ട്​. ഇരു രാഷ്​​്ട്രങ്ങളും തമ്മിൽ പരസ്​പര ബഹുമാനമുണ്ടാവണമെന്നും ഒലി പറഞ്ഞു.

ഇന്ത്യയുമായി സൗഹൃദത്തോടെ കഴിയണമെന്നാണ്​ നേപ്പാളി​​​െൻറ ആഗ്രഹം. അയൽരാജ്യങ്ങളായ ഇന്ത്യയേയും ചൈ​നയേയും സുഹൃത്തുക്കളായാണ്​ നേപ്പാൾ കാണുന്നത്​. ഇന്ത്യ, ചൈന എന്നീ രണ്ടു വലിയ അയൽക്കാർക്കിടയിലാണ്​ നേപ്പാളി​​​െൻറ സ്ഥാനം. മാറിയ സാഹചര്യത്തിൽ ഇരു രാഷ്​ട്രങ്ങളുടെയും ജനങ്ങളുടെയും സൗഹൃദം പുതുക്കന്നതി​​​െൻറ ഭാഗമായാണ്​ ത​​​െൻറ സന്ദർശനമെന്ന്​ നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരിയിൽ രണ്ടാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ്​ ഒലി ഇന്ത്യയി​ലെത്തുന്നത്​. ഇന്ത്യയേക്കാളും ചൈനയുമായി സൗഹൃദമുണ്ടാക്കാനാണ്​ ഒലിക്ക്​ താൽപര്യമെന്ന്​ വാർത്തകളുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more