1 GBP = 104.17
breaking news

നോര്‍വിച്ച് മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതനായി

നോര്‍വിച്ച് മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതനായി

നോര്‍വിച് മലയാളിയും റോയല്‍ മെയില്‍ ജോലിക്കാരനുമായ ജോയ് ദേവസ്സി തെക്കേത്തല (55) ചെന്നൈയില്‍ വച്ചു ഇന്ന് പുലര്‍ച്ചെ നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഭാര്യയും 2 പെണ്കുട്ടികളും അടങ്ങുന്നതാണ് ജോയിയുടെ കുടുംബം. ഭാര്യ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. മൂത്ത കുട്ടി പഠനത്തിന് ശേഷം ജോലിയില്‍ പ്രവേശിച്ചു. ഇളയ കുട്ടി ലണ്ടനില്‍ പഠിക്കുന്നു. അച്ഛന്‍ പണ്ടേ മരിച്ചിരുന്ന ജോയിയുടെ അമ്മയെ കാണുവാന്‍ വേണ്ടി ചെന്നൈയില്‍ പോയതായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. ബ്രിട്ടീഷ് സിറ്റിസണ്‍ ആയ ജോയിയുടെ കുടുംബം നാട്ടിലേക്കു പോകുവാന്‍ ഉള്ള വിസ തയ്യാറാക്കി ഇന്നു തന്നെ നാട്ടിലേക്കു പുറപ്പെടും എന്ന് കരുതുന്നു. സംസ്‌കാരം നാട്ടില്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ജോയ് സിനിമാനടന്‍ ഇന്നസെന്റിന്റെ കുടുംബക്കാര്‍ (തെക്കേത്തല ) കൂടിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more