1 GBP = 99.48
breaking news

നോര്‍ത്ത് വെസ്റ്റ് ക്നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും

നോര്‍ത്ത് വെസ്റ്റ് ക്നാനായ കാത്തലിക് വാര്‍ഷികത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും

കെറ്ററിംങ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ റീജനുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് ക്നാനായ കാത്തലിക് റീജണല്‍ വാര്‍ഷിക സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കും. മാര്‍ച്ച് 25ന് പ്രസ്റ്റണിലാണ് നോര്‍ത്ത് വെസ്റ്റ് ക്നാനായ കാത്തലിക് വാര്‍ഷിക സമ്മേളനം നടത്തപ്പെടുക. തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുര അധ്യക്ഷതവഹിക്കും.

വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് പുരാതനപ്പാട്ട് മത്സരം, വിവിധ യൂണിറ്റുകളുടെ കലാപരിപാടികള്‍ എന്നിവ നടത്തപ്പെടും. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ യൂണിറ്റിലെ ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വിലാസം:
Longridge Civil Hall
Calder Ave
Preston
PR3 3HJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more