1 GBP = 104.29
breaking news

ഉത്തരേന്ത്യയിൽ കനത്ത മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം 130 കവിഞ്ഞു; കൂടുതൽ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ഉത്തരേന്ത്യയിൽ കനത്ത മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം 130 കവിഞ്ഞു; കൂടുതൽ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കൊടിയ നാശം വിതച്ച പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 130 ആയി. 205 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. മരിച്ചവർക്ക് ഉത്തർപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തെ തുടർന്ന് അടിയന്തരമായി തിരിച്ചു പോയി.

അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും നിരവധി ഗ്രാമങ്ങളിൽ മരണവും നാശവും വിതച്ചു. ഉത്തർപ്രദേശിൽ ഇരുപത് വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റാണിത്. 132കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയത്. ഒന്നുരണ്ട് ദിവസങ്ങൾ കൂടി കാലാവസ്ഥ മോശമായിരിക്കുമെന്നാണ് പ്രവചനം.

ഡൽഹിയിൽ കാറ്റ് വീശിയിരുന്നെങ്കിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയുടെ പല ഭാഗങ്ങളിലും അടുത്ത 48 മണിക്കൂറുകളിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കനത്ത മഴയും കാറ്റും വീശുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

ഉത്തർപ്രദേശിൽ ആഗ്ര ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ 72 മണിക്കൂർ ജാഗ്രതാ നിർദ്ദേശമുണ്ട്.
അതിനിടെ, ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് ശേഷമാണ് മുന്നറിയിപ്പ്

എത്തിയതെന്ന ആക്ഷേപം ശക്തമാണ്. ഇരുപത് ദിവസത്തിനുള്ളിൽ രണ്ടുതവണ ആഗ്രയിൽ ശക്തമായ കാറ്റുണ്ടായിരുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടുത്തെ 1400 ഗ്രാമങ്ങളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. താജ്മഹലിന്റെ രണ്ടു തടിവാതിലുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പൊടിക്കാറ്റിൽ രണ്ട് മിനാരങ്ങൾ തകരുകയും ചെയ്‌തു. സമീപത്തെ നിരവധി മരങ്ങളും കടപുഴകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more