1 GBP = 104.30
breaking news

നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ ഈസ്റ്റർ – വിഷു – റമദാൻ ആഘോഷം – “ഹാർമോണിയ 2022”; ഡോ. ശ്രീനാഥ്  നായർ  ഉദ്ഘാടകൻ….യുക്മ വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ വിശിഷ്ടാതിഥി……

നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ ഈസ്റ്റർ – വിഷു – റമദാൻ ആഘോഷം – “ഹാർമോണിയ 2022”; ഡോ. ശ്രീനാഥ്  നായർ  ഉദ്ഘാടകൻ….യുക്മ വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ വിശിഷ്ടാതിഥി……

നോട്ടിങ്ഹാമിൻറെ മണ്ണിൽ സാഹോദര്യത്തിന്റെ ആഘോഷമായി ഹാർമോണിയ  അവതരിക്കാൻ ഇനി  മണിക്കൂറുകൾ മാത്രം. നോട്ടിങ്ഹാമിലെ മലയാളികൾ ഇന്നേവരെ കാണാത്ത ദൃശ്യ വിസ്മയങ്ങളൊരുക്കി ഇന്ന് ഏപ്രിൽ 30 ശനിയാഴ്ച ഞങ്ങൾ കാത്തിരിക്കും നിങ്ങളെ ഓരോരുത്തരെയും. വിനോദത്തിന്റെ, കലയുടെ, ചിരിയുടെ, സംഗീതത്തിന്റെ നിങ്ങൾക്കൊരിക്കലും മറക്കാനാവാത്ത വിസ്മയരാവ്‌. താളവും മേളവുമെല്ലാം  നമ്മളുടെ ചെറു പൂരത്തിനായി തയ്യാറായിക്കഴിഞ്ഞതായി എൻ.എം.സി.എ കമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ്  ഡിക്സ് ജോർജ്, സെക്രട്ടറി അഡ്വ. ജോബി പുതുക്കുളങ്ങര എന്നിവർ അറിയിച്ചു.

ഡോ. ശ്രീനാഥ്  നായർ (ലിങ്കൺ  യൂണിവേഴ്സിറ്റി  സീനിയർ ലക്ചറർ  &    കേരള KFIDC അഡ്വൈസറി ബോർഡ് അംഗം ) പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.  യുക്മ ദേശീയ വൈസ് പ്രസിഡൻറ്   അഡ്വ.  എബി സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയാവും.

തന്റെ വിരലുകൾ കൊണ്ട് വയലിനിൽ മാന്ത്രിക സംഗീതമൊരുക്കുന്ന അസീർ മുഹമ്മദ്, തന്റെ മധുര ശബ്ദം കൊണ്ട് നിങ്ങളുടെ മനസ്സുകളെ കീഴടക്കാൻ വരുന്ന യുവഗായകനും സിനിമാ സംഗീത സംവിധായകനുമായാ ഗോകുൽ ഹർഷൻ, നമ്മുടെ ആഘോഷരാവിനെ ചിരി പൂരമാക്കാൻ എത്തുന്ന നമുക്കെല്ലാം സുപരിചിതനായ കലാഭവൻ ദിലീപ്, നാടൻ പാട്ടിന്റെ മണിമുഴക്കവും, മിമിക്രി ആർട്ടിസ്‌റ്റും, ഫ്‌ളവേഴ്‌സ് ചാനൽ കോമഡി ഉത്സവിലെ മിന്നും താരവുമായ അരുൺ കോശി, ചടുലതാളത്തിലുള്ള നൃത്തവുമായി കലാഭവൻ നൈസിന്റെ നേതൃത്വത്തിൽ നമ്മുടെ കുരുന്നുകൾ, പിന്നെ നമ്മുടെ നോട്ടിങ്ഹാമിന്റെ സ്വന്തം കലാകാരന്മാർ, കലാകാരികൾ എന്നിവരുടെ പ്രകടനങ്ങൾ. 

വൈകിട്ട് നാടൻ വിഭവങ്ങളുമായി ഈസ്റ്റ് മിഡ്ലാൻഡ്സിലെ  തന്നെ ഏറ്റവും മികച്ച സൗത്ത് ഇന്ത്യൻ റെസ്റ്റോറൻ്റായ  ദോശ വാല ഒരുക്കുന്ന നാടൻ വിഭവങ്ങളുടെ നീണ്ട നിര ഈ പരിപാടിയുടെ മാറ്റു കൂട്ടും.

ഇനി പൂരനഗരിയുടെ കാത്തിരിപ്പ് നിങ്ങളോരോരുത്തർക്കും വേണ്ടിയാണ്. എത്താൻ മറക്കരുത്, ഏപ്രിൽ 30നു മർക്കസ് ഗാർവ്വേ സെന്ററിൽ  രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ഹാർമോണിയ 2022 പരിപാടിയിലേക്ക് ഏവരേയും ഹാർദ്ദവമായി ടീം എൻ.എം.സി.എ സ്വാഗതം ചെയ്തു കൊള്ളുന്നു.

പരിപാടി നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-

Marcus Garvey Centre221 Lenton Blvd,

Lenton,Nottingham, 

NG7 2BY.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more