1 GBP = 104.30
breaking news

വിവാദവ്യവസായി നിസാമിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി

വിവാദവ്യവസായി നിസാമിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി

കണ്ണൂർ: തൃശൂർ ശോഭാസിറ്റി സെക്യൂരിറ്റിജീവനക്കാരൻ ചന്ദ്രബോസിനെ ആക്രമിച്ച്​ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവിന്​ ശിക്ഷിക്കപ്പെട്ട വിവാദവ്യവസായി മുഹമ്മദ്​ നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്​ പൂജപ്പുര സെൻട്രൽ ജയിലിലേക്ക്​ മാറ്റി. ചൊവ്വാഴ്​ച രാവിലെയാണ്​ പൂജപ്പുരയിലേക്ക്​ കൊണ്ടുപോയത്​. ജയിൽ ഡി.ജി.പിയുടെ നിർദേശപ്രകാരമാണ്​ മാറ്റിയതെന്ന്​ അധികൃതർ അറിയിച്ചു. എൻ.​െഎ.എ രജിസ്​റ്റർ ചെയ്​ത കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമം നടത്തുന്നുവെന്ന ഇൻറലിജൻസ്​ റിപ്പോർട്ടിനെ തുടർന്നാണ്​ ജയി​ൽ മാറ്റിയതെന്നും സൂചനയുണ്ട്​.

2015 ജനുവരി 29നാണ്​ ഗേറ്റ്​ തുറക്കാൻ വൈകിയതിന്​ സെക്യ​ൂരിറ്റിജീവനക്കാരൻ ചന്ദ്രബോസിനെ നിസാം ത​​െൻറ ഹമ്മർ കാറിടിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ചത്​. ചികിത്സയിലിരുന്ന ചന്ദ്രബോസ്​ ഫെബ്രുവരി 16ന്​ മരിച്ചു. 2016 ജനുവരി 21ന്​ തൃശൂർ അഡീഷനൽ സെഷൻസ്​ കോടതി ജീവപര്യന്തവും 24 വർഷം തടവും ശിക്ഷ വിധിച്ചു. മ​േനാനില തകരാറിലാണെന്ന വാദമുയർത്തി തടവുശിക്ഷയിൽ ഇളവുനേടാൻ നിസാം ശ്രമം നടത്തി​െയങ്കിലും പരാജയപ്പെട്ടു. ജയിലിൽനിന്ന്​ നിസാം മൊബൈൽ ഫോണിൽ വിളിച്ച്​​ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ബന്ധുക്കളും സഹോദരങ്ങളും പൊലീസിൽ പരാതി നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more