1 GBP = 104.38
breaking news

നിപ; ചാത്തമംഗലത്ത് വനം-മൃഗസംരക്ഷണ വകുപ്പ് സംയുക്ത പരിശോധന നടത്തും

നിപ; ചാത്തമംഗലത്ത് വനം-മൃഗസംരക്ഷണ വകുപ്പ് സംയുക്ത പരിശോധന നടത്തും

കോഴിക്കോട് ചാത്തമംഗലത്ത് നിപ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് വനം-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തും. വവ്വാലുകളില്‍ നിന്ന് നിപ പകരുന്നതിനാല്‍ പ്രദേത്തെ വവ്വാലുകളുടെ ആവാസ കേന്ദ്രം കണ്ടെത്തി സാമ്പിളുകള്‍ പരിശോധിക്കാനാണ് നീക്കം.

രോഗഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ശേഖരിക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്ക് പരിശോധനയക്കായി അയക്കും. ഈ ഫലം അടിസ്ഥാനമാക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

നിപ ബാധിച്ച് ഇന്നലെ മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന്റെ രക്തം ഉള്‍പ്പെടെയുള്ള സാമ്പുളുകളും ഇന്ന് ശേഖരിക്കും. വവ്വാലിന്റെ സാമ്പിളുകളില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഏത് വിഭാഗത്തില്‍പെടുന്നവയാണെന്ന് അടക്കം കണ്ടെത്തേണ്ടതുണ്ട്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കല്‍ കോളജില്‍ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം ഇതിനായി താത്ക്കാലിക ലാബ് സജ്ജീകരിക്കുന്നുണ്ട്. ഈ ഫലത്തില്‍ വൈറസ് സാന്നിദ്ധ്യം പോസിറ്റിവായി കണ്ടെത്തിയാല്‍ ഉറപ്പാക്കുന്നതിനായി പുനെയിലേക്ക് അയക്കും. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഇതിന്റെ ഫലവും ലഭിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more