1 GBP = 104.38
breaking news

എൻ എച്ച് എസ് ആശുപത്രികളിൽ അജ്ഞാത ദ്രാവകമടങ്ങിയ പാഴ്സലുകൾ കൊറിയർ വഴി; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

എൻ എച്ച് എസ് ആശുപത്രികളിൽ അജ്ഞാത ദ്രാവകമടങ്ങിയ പാഴ്സലുകൾ കൊറിയർ വഴി; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ലണ്ടൻ: ബ്രിട്ടനിലെ ഇരുപത്തിയഞ്ചോളം എൻ എച്ച് എസ് ആശുപത്രികളിലാണ് സംശയാസ്പദമായ രീതിയിൽ പാഴ്‌സലുകളെത്തിയത്. അജ്ഞാത ദ്രാവകമടങ്ങിയ പാക്കറ്റുകളിൽ ‘ദി സൈപ്രസ് പ്രൊജക്റ്റ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കൂടാതെ ടെസ്റ്റ് ചെയ്യപ്പെടേണ്ടത് എന്നൊരു കുറിപ്പും പാക്കറ്റിനൊപ്പമുണ്ടായിരുന്നു. കൗണ്ടർ ടെററിസം പോലീസ് അന്വേഷണം നടത്തി 29 വയസ്സായ യുവാവിനെ ബ്രെന്റിൽ നിന്നും മറ്റൊരു 39 കാരനെ ഹാരോയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ലബോറട്ടറിയിൽ നടന്ന പ്രാഥമികാന്വേഷണത്തിൽ പാക്കറ്റിൽ അടങ്ങിയ ദ്രാവകം അപകടകാരിയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അധികൃതർ അറിയിച്ചു. എന്നാൽ കൂടുതൽ പരിശോധനകൾ നടത്തി വരികയാണെന്നും അവർ അറിയിച്ചു. എൻ എച്ച് എസ് ട്രസ്റ്റുകൾ ഇതിനകം തന്നെ ജീവനക്കാർക്ക് ഇത്തരം പാക്കറ്റുകൾ ലഭിച്ചാൽ എടുക്കേണ്ട മുൻകരുതലുകൾ നൽകിക്കഴിഞ്ഞു.

പ്രതികളെ കൗണ്ടർ ടെററിസം പോലീസ് ചോദ്യം ചെയ്തു വരുന്നു. കൂടുതൽ പേർ ഇതിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more