1 GBP = 104.30
breaking news

ചിലവ് ചുരുക്കൽ; പാരസെറ്റമോൾ, കഫ് സിറപ്പ് ഉൾപ്പെടെയുള്ള ഡസൻ കണക്കിന് മരുന്നുകൾ ഇനി ഫാർമസികളിൽ നിന്ന് കാശ് കൊടുത്ത് വാങ്ങണം

ചിലവ് ചുരുക്കൽ; പാരസെറ്റമോൾ, കഫ് സിറപ്പ് ഉൾപ്പെടെയുള്ള ഡസൻ കണക്കിന് മരുന്നുകൾ ഇനി ഫാർമസികളിൽ നിന്ന് കാശ് കൊടുത്ത് വാങ്ങണം

ലണ്ടൻ: എൻ എച്ച് എസിൽ ചിലവ് ചുരുക്കലിന്റെ ഭാഗമായി ഡസൻ കണക്കിന് മരുന്നുകൾക്ക് പ്രിസ്‌ക്രിപ്‌ഷൻ നൽകുന്നതിന് വിലക്ക്. പാരസെറ്റമോൾ, കഫ് സിറപ്പ് തുടങ്ങി നിരവധി മരുന്നുകൾക്ക് ഇനി മുതൽ പ്രിസ്‌ക്രിപ്‌ഷൻ ലഭിക്കുകയില്ല. അത്യാവശ്യ മരുന്നുകൾ ഫാർമസികളിൽ നിന്ന് നേരിട്ട് കാശ് കൊടുത്ത് തന്നെ വാങ്ങേണ്ടി വരും. നിലവിൽ സൗജന്യ പ്രിസ്‌ക്രിപ്‌ഷൻ ലഭിക്കുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും പുതിയ നിയമത്തിൽ ഇളവുകളില്ല എന്നതും സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്.

അതേസമയം ഫാർമസിസ്റ്റുകൾക്ക് പരിഹരിക്കപ്പെടാൻ കഴിയാത്തതോ, ദീർഘനാൾ നീണ്ടു നിൽക്കുന്നതോ ആയ രോഗങ്ങൾക്ക് ജിപിയെ കണ്ടു പ്രിസ്‌ക്രിപ്‌ഷൻ വാങ്ങാം. കോൺസ്റ്റിപേഷൻ, ഡാൻഡ്രഫ്, ഇൻഡൈജഷൻ തുടങ്ങി ചെറിയ രോഗങ്ങൾക്ക് ചികിത്സ നൽകുന്നതിൽ നിന്നും ഡോക്ടർമാരെ വിലക്കിയിട്ടുണ്ട്. ഇത്തരം രോഗങ്ങൾക്ക് ഫാര്മസിസ്റ്റുകൾക്ക് തന്നെ അത്യാവശ്യ മരുന്നുകൾ നൽകാമെന്നാണ് എൻ എച്ച് എസ് മേധാവികളുടെ വാദം.

ഇത്തരം ചെലവ്ചുരുക്കലിലൂടെ അടുത്ത വര്ഷം മാർച്ചോടെ നൂറു മില്യൺ പൗണ്ട് ലാഭിക്കാമെന്ന് എൻ എച്ച് എസ് ചീഫ് എക്സിക്യു്ട്ടീവ് സ്റ്റീഫൻ സൈമൺ പറയുന്നു. ഇത്തരത്തിൽ ലാഭിക്കുന്ന പണം എ ആൻഡ് ഇ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും പുതിയ ക്യാൻസർ ചികിത്സാ സംവിധാനങ്ങൾക്കും വിനിയോഗിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more