1 GBP = 104.13
breaking news

രണ്ടാം ടെസ്​റ്റിലും തോൽവി; നാണംകെട്ട്​ ഇന്ത്യ

രണ്ടാം ടെസ്​റ്റിലും തോൽവി; നാണംകെട്ട്​ ഇന്ത്യ

ക്രൈസ്​റ്റ്​ചർച്ച്​: ലോക ടെസ്​റ്റ്​ ​ക്രിക്കറ്റ്​ ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്​റ്റിലും ഇന്ത്യക്ക്​ നാണംകെട്ട തോൽവി. ഏഴ്​ വിക്കറ്റിനാണ്​ കോഹ്​ലിപ്പടയെ കിവികൾ തരിപ്പണമാക്കിയത്​. 96/6 എന്ന നിലയിൽ രണ്ടാം ഇന്നിങ്​സ്​ പുനരാരംഭിച്ച ഇന്ത്യ 124ന്​ പുറത്തായി. 132 റൺസ്​ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾ മൂന്നാം ദിനത്തിലെ രണ്ടാം സെഷൻ അവസാനിക്കും മു​െമ്പ വിജയതീരമണിഞ്ഞു. സ്​കോർ: ഇന്ത്യ-235 & 124. ന്യൂസിലാൻഡ്​ – 235 & 132/3.

ഒാപണർമാരായ ലതാം (52), ബ്ലൻഡെൽ (55) എന്നിവരുടെ അർധസെഞ്ച്വറി ആതിഥേയരുടെ വിജയം എളുപ്പമാക്കി. ഇന്ത്യക്കായി ബുംറ രണ്ടും ഉമേഷ്​ യാദവ്​ ഒരു വിക്കറ്റും വീഴ്​ത്തി.

നാല്​ വിക്കറ്റുമായി ബോൾട്ടും മൂന്ന്​ വിക്കറ്റുമായി സൗത്തിയുമാണ്​ രണ്ടാം ഇന്നിങ്​സിൽ ഇന്ത്യയുടെ നടുവൊടിച്ചത്​. 24 റൺസെടുത്ത പുജാരയാണ്​ ടോപ്​സ്​കോറർ. ഏഴ്​ ബാറ്റ്​സ്​മാൻമാർക്ക്​ രണ്ടക്കം പോലും കടക്കാനായില്ല. വെല്ലിങ്​ടണിൽ നടന്ന ആദ്യ ടെസ്​റ്റിൽ പത്ത്​ വിക്കറ്റിനാണ്​ ന്യൂസിലാൻഡിന്​ മുന്നിൽ ഇന്ത്യ വീണുടഞ്ഞത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more