1 GBP = 104.30
breaking news

ന്യൂകാസിൽ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പീഡാനുഭവ വാര തിരുകർമ്മങ്ങൾ ഏപ്രിൽ 13 ശനി മുതൽ 20 ശനി വരെ

ന്യൂകാസിൽ  സെന്റ് ഗ്രീഗോറിയോസ്  യാക്കോബായ സിറിയൻ ഓർത്തഡോക്സ്  പള്ളിയിൽ   പീഡാനുഭവ വാര തിരുകർമ്മങ്ങൾ ഏപ്രിൽ 13 ശനി മുതൽ   20 ശനി വരെ
ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ:- ന്യൂകാസിൽ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ   ഈ വർഷത്തെ  പീഡാനുഭവാര ശുശ്രൂഷകൾ   ഏപ്രിൽ 13 തീയതി ശനിയാഴ്ച്ച  മുതൽ ഏപ്രിൽ 20 തീയതി ശനി വരെ നടത്തപ്പെടുന്നു .ന്യൂകാസിൽ     ലാനർകോസ്റ്റ് ഡ്രൈവീലുള്ള  വെസ്റ്റ് എൻഡ് യുണൈറ്റഡ്  റീഫോംഡ്‌ പള്ളിയിൽ വച്ചാണ് ശുശ്രൂഷകൾ നടക്കുന്നത്   .
ഏപ്രിൽ 13 ശനിയാഴ്ച്ച രാവിലെ 9 .00 am നമസ്കാരവും,” ഇസ്രയേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാർത്തപ്പെട്ടവനാകുന്നു, സ്വർഗത്തിൽ സമാധാനം ഉന്നതങ്ങളിൽ സ്തുതി അത്യുന്നതങ്ങളിൽ ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്ന് ആർത്തു പാടുന്ന പ്രദിക്ഷിണവും, കുരുത്തോല വാഴ്ത്തൽ ശുശ്രൂഷകളും , കുരുത്തോല വിതരണവും തുടർന്ന് റവ . ഫാദർ എമിൽ എലിയാസിന്റെ  മുഖ്യകാർമികത്വത്തിൽ  വി . കുർബാനയും അനുഗ്രഹ പ്രഭാഷണവും , ആശിർവാദവും ഉണ്ടായിരിക്കും .
ഏപ്രിൽ 17 -തീയതി ബുധനാഴ്ച   വൈകുന്നേരം 5 .00 pm  വി. കുമ്പസാരവും അതെത്തുടർന്നു 6 .30  ക്ക്  സന്ധ്യ പാർത്ഥനയും ,പെസഹായുടെ ശുശ്രൂഷകൾ , പെസഹായുടെ കുർബാന, അപ്പം മുറിക്കൽ  ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും .
ഏപ്രിൽ 19 -തീയതി വെള്ളിയാഴ്ച   രാവിലെ 9 .00 മണിക്ക് ദുഃഖവെള്ളിയുടെ  ശുശ്രൂഷകൾ  ഉണ്ടായിരിക്കും.
ഏപ്രിൽ 20  – തീയതി ശനിയാഴ്ച  വൈകുന്നേരം 4 .  00 മണിക്ക് ഉയിർപ്പു തിരുനാൾ ശുശ്രൂഷകൾ , വി. കുർബാന, സ്ലീബാ ആഘോഷം  എന്നിവയും ഉണ്ടായിരിക്കും .സ്നേഹ വിരുന്നോടുകൂടി ഈ വർഷത്തെ പിഡാനുഭവ വാര ശുശ്രൂഷകൾ  അവസാനിക്കും .
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും  വി. കുർബാനകളിലും കുടുംബ സമേതം വന്നു അനുഗ്രഹം പ്രാപിപ്പാൻ  എല്ലാവരെയും പള്ളിയിലേക്ക്   സ്വാഗതം ചെയ്യുന്നു.
പീഡാനുഭവവാരം ശുശ്രൂഷകൾക്ക്  റെവ. ഫാ. എമിൽ എലിയാസ് കൂരൻ  . (Mar Ignasious Church ,Cheriavappalassery)   നേതൃത്വം  കൊടുക്കും.
പള്ളിയുടെ വിലാസം:-
West United  Reformed  Church,
Lanercost  Drive , Fenham ,
Newcastle, NE5  2DE .
കൂടുതൽ വിവരങ്ങൾക്ക് :-
റവ.ഫാ.അബിൻ  ഊന്നുകല്ലിങ്കൽ (വികാരി),

സക്കറിയ ജോസഫ് (സെക്രട്ടറി) – 07427678825,
ബിക്കു കുരുവിള (ട്രസ്റ്റി) – 07727669289

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more