1 GBP = 104.13
breaking news

ന്യൂയോർക്ക് സബ് വേ സ്റ്റേഷൻ വെടിവെപ്പ്; പ്രതി അറസ്റ്റിൽ 

ന്യൂയോർക്ക് സബ് വേ സ്റ്റേഷൻ വെടിവെപ്പ്; പ്രതി അറസ്റ്റിൽ 

ന്യൂയോർക്: യു.എസിൽ സബ് വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് വയോധികനെ ന്യൂയോർക് പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാങ്ക് ജെയിംസ് (62) ആണ് അറസ്റ്റിലായത്.

ന്യൂയോർക്കിലെ ബ്രൂക്ക്‍ലിൻ സൺസെറ്റ് പാർക്ക് സ്റ്റേഷനിൽ ഇദ്ദേഹം ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. 13 പേർക്ക് പരിക്കേറ്റു. ഗ്യാസ് മാസ്ക് വെച്ച ഒരാൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സ്റ്റേഷനിലേക്ക് ട്രെയിൻ കയറിയതിനു പിന്നാലെ 33 തവണയാണ് വെടിയുതിർത്തത്. 

മാൻഹട്ടൻ സ്ട്രീറ്റിൽനിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ന്യൂയോർക്ക് പൊലീസ് കമീഷണർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more