1 GBP = 104.33
breaking news

മുഖം മിനുക്കി മോദി സര്‍ക്കാര്‍; കേരളത്തില്‍ നിന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനം

മുഖം മിനുക്കി മോദി സര്‍ക്കാര്‍; കേരളത്തില്‍ നിന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനം

ക്യാബിനറ്റ് റാങ്കോടെ നാലു മന്ത്രിമാരും ഒന്‍പതു പുതിയ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭ. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന നാലു മന്ത്രിമാര്‍ക്ക് മന്ത്രിസഭാ പുനഃസംഘടനയില്‍ ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിച്ചു. കേരളത്തില്‍ നിന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമാണ് ഒന്പത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്ത്രിസഭയുടെ മുഖം മിനുക്കിയത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒന്നര വര്‍ഷം മാത്രമുള്ളപ്പോഴാണ് മന്ത്രിസഭാ പുന:സംഘടന നടന്നത്.

സഹമന്ത്രി പദവിയില്‍ നിന്നും നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്കാണ് ക്യാബിനറ്റ് പദവിയോടെ സ്ഥാനക്കയറ്റം ലഭിച്ചത്. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണംന്താനം ഇടംപിടിച്ചു.
രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞ ചെയ്ത സഹമന്ത്രിമാര്‍
1)? ശിവ്പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്)
2)?അശ്വനി കുമാര്‍ ചൗബെ (ബീഹാര്‍)
3)?വീരേന്ദ്ര കുമാര്‍ (മദ്ധ്യപ്രദേശ്)
4)?അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക)
5)?രാജ്കുമാര്‍ സിംഗ് (ബീഹാര്‍)
6)?ഹര്‍ദീപ് സിംഗ് പുരി (മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍)
7)?ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍)
8)?സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ്)
9)? അല്‍ഫോണ്‍സ് കണ്ണന്താനം(കേരളം)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more