1 GBP = 104.22
breaking news

‘ഗിരീഷ് പുത്തഞ്ചേരി നൈറ്റ്’; ഒക്ടോബർ 16ന് പൂളിൽ

‘ഗിരീഷ് പുത്തഞ്ചേരി നൈറ്റ്’; ഒക്ടോബർ 16ന് പൂളിൽ

അനവദ്യവും അനശ്വരവുമായ സുന്ദര ഗാന ശില്പങ്ങളാൽ അനുഭൂതികളുടെ പീലിത്തുമ്പുഴിഞ്ഞ് മലയാള മനസ്സുകളെ പുളകമണിയിച്ച മാന്ത്രിക പ്രതിഭയുടെ – ശ്രീ. ഗിരീഷ് പുത്തഞ്ചേരി യുടെ
സുവർണ്ണ തൂലിക നിശ്ചലമായിട്ട് നിരവധി വർഷങ്ങൾ കടന്നുപോയെങ്കിലും മണിവർണ്ണശലഭച്ചിറകിലെ രേണുക്കൾ പോലെ ആ അതുല്യപ്രതിഭാ വിലാസം നമ്മുടെയെല്ലാം കൺമുന്നിൽ ,ഹൃദയങ്ങളിൽ സ്വയം മിന്നിമിന്നി പ്രകാശിക്കുകയാണ്.

കവി, തിരക്കഥാകൃത്ത്, കഥാകാരൻ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കൈയൊപ്പു ചാർത്തിയ ബഹുമുഖപ്രതിഭയായിരുന്ന ഗാനരചയിതാവ്. ഗാന ശാഖയ്ക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന തൂലികയിൽ നിന്ന് അനുപമങ്ങളായ എത്രയോ ഗാനസൂനങ്ങളാണ് വിടർന്നുല്ലസിച്ചത്.

പുളിക്കൂർ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ 1961 മെയ് 1 നാണ് ഗിരീഷ് ജനിച്ചത്. പുത്തഞ്ചേരി ജി എൽ പി സ്ക്കൂൾ, മൊടക്കല്ലൂർ യു പി സ്ക്കൂൾ, പാലോറ ഹയർ സെക്കണ്ടറി, മീഞ്ചന്ത ഗവ ആർട്സ് കോളേജ് എന്നിവിടങ്ങളിലെ പഠന ശേഷം ആകാശവാണിക്കും കാസറ്റ് കമ്പനികൾക്കും വേണ്ടി പാട്ടുകളെഴുതിയാണ് അരങ്ങേറുന്നത്.
നിലാവിന്റെ നീലഭസ്മക്കുറി
പിന്നെയും പിന്നെയും
ആകാശദീപങ്ങൾ സാക്ഷി
കനകമുന്തിരികൾ
കണ്ണുംനട്ട് കാത്തിരുന്നിട്ടും
സൂര്യകിരീടം വീണുടഞ്ഞു
ഹരിമുരളീരവം
കളഭം തരാം
അമ്മമഴക്കാറിന്
മലയാളിയുടെ മനസ്സോ മനിക്കുന്ന ഗാനചക്രവർത്തി 344 ചലച്ചിത്രങ്ങളിൽ 1600 ലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ഏഴുതവണ കേരള സംസ്ഥാന അവാർഡ്
നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്
ഫിലിം ക്രിട്ടിക്സ് അവാർഡ് അംഗീകാരങ്ങളുടെ പെരുമഴയാണ് ഗിരീഷിനെത്തേടി വന്നത്.
കലാസപര്യയുടെ ഉച്ചസ്ഥായിയിൽ നില്ക്കുമ്പോൾ നാല്പത്തി ഒമ്പതാം വയസിൽ 2010 ഫെബ്രുവരി 10 ന് ആണ് ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയത് .

പാട്ടിന്റെ പാലാഴിയിൽ പാൽനിലാവിന്റെ സുതാര്യസൗന്ദര്യം സമ്മേളിക്കുന്ന സമ്മോഹനമായ ദേവസംഗീതരാവുമായി ടീം നീലാംബരി കലാ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് ഗിരീഷ്പുത്തഞ്ചേരിനൈറ്റ് സംഘടിപ്പിക്കുന്നു.

കളമധുരവും ആഹ്ലാദകവും മനോരഞ്ജകവുമായ ഭാവഗീതങ്ങളുടെ ഹൃദ്യമായ ഈണങ്ങളുമായി യു.കെ യിലെയും കേരളത്തിലെയുംപ്രമുഖ ഗായകർ

മനസ്സും ശരീരവും ഹൃദ്യമായിണക്കി ഭാവസാന്ദ്രമായ നാട്യചലനങ്ങളിലൂടെ, മുദകളിലൂടെ, നവരസങ്ങളും പ്രതിഫലിക്കുന്ന വൈദഗ്ധ്യത്തോടെ നൃത്ത-നൃത്യങ്ങളുമായി ഭാവനതൊട്ടുണർത്തുന്ന നടനവൈഭവവുമായി അപ്സരനർത്തകിമാർ തുടങ്ങിയവർ അണിനിരക്കുന്നു.

UK
St.Edwards School Hall,
POOLE. BH15 3HY
കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്
ടീം നീലാംബരി
2021 ഒക്ടോബർ 16 ന്
രാത്രി/ വൈകിട്ട് — മുതൽ തുടർച്ചയായ ആറുമണിക്കൂർ
*ഗിരീഷ് പുത്തഞ്ചേരി .
നൈറ്റിന്റെ തിരശ്ശീല ഉയരുന്നു.

ആനന്ദരാവ്, ആഘോഷ രാവ്, ആഹ്ലാദരാവ്,
ഇത് മലയാളത്തിന്റെ മധുരം
മലയാളിയുടെ ഹൃദയം. ഈ ആറു മണിക്കൂർ ഉല്ലാസവേളയിലേക്ക്
കലാസ്വാദകരായ, കലയെ ഇഷ്ടമുള്ളവരായ എല്ലാവർക്കും യാതൊരുവിധ പാസുകളും ഇല്ലാതെ സൗജന്യമായി കടന്നുവരാം , സ്വാഗതം.
ആസ്വദിക്കൂ …….. ആനന്ദിക്കൂ

വിശദവിവരങ്ങൾക്ക് ഞങ്ങളെ വിളിക്കൂ.

മനോജ് മാത്രാടൻ: +447474803080
സത്യനാരായണൻ കിഴക്കിനയിൽ +447958106310
ജെയ്സൻ ബത്തേരി
+447872938694
മഹേഷ് അലക്സ് +447846960618
ബോബി അഗസ്റ്റിൻ
+447412478781

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more