1 GBP = 104.29
breaking news

മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, ഒരിക്കലും ഡേര്‍ട്ടി പൊളിറ്റിക്‌സിന് നില്‍ക്കുന്ന ആളല്ല: നടന്‍ നാസര്‍ ലത്തീഫ്

മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, ഒരിക്കലും ഡേര്‍ട്ടി പൊളിറ്റിക്‌സിന് നില്‍ക്കുന്ന ആളല്ല: നടന്‍ നാസര്‍ ലത്തീഫ്

കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. പ്രസിഡന്റ്
മോഹന്‍ലാല്‍ നയിക്കുന്ന പ്രബല വിഭാഗത്തിന്റെ നോമിനികളെ കൂടാതെ മണിയന്‍പിളള രാജു, വിജയ് ബാബു, ലാല്‍, നാസര്‍ ലത്തീഫ് എന്നിവർ മത്സര രംഗത്തുണ്ട്. ഇപ്പോഴിതാ അമ്മയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞു നടനും നിര്‍മ്മാതാവുമായ നാസര്‍ ലത്തീഫ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടാണ് നാസര്‍ ലത്തീഫിന്റെ പ്രതികരണം.

‘ഏതൊരു സംഘടന ആയാലും വിവാദങ്ങളുണ്ടാകും. അമ്മയില്‍ ഇതുവരെ ഇങ്ങനൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. എല്ലാവരും പരസ്പരം സഹകരിച്ച്‌ അമ്മയുടെ മക്കളായി തന്നെ ആയിരുന്നു പോയിരുന്നത്. താന്‍ മൂന്ന് തവണ മത്സരിക്കണം എന്ന് ആഗ്രഹിച്ച ആളാണ്. അപ്പോഴൊക്കെയും വേറെ പല സുഹൃത്തുക്കള്‍ക്കും ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒഴിഞ്ഞു കൊടുത്തു. സംഘടനയിൽ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ഇടവേള ബാബുവിന്റെയും അടക്കം വലിയ സംഭാവനകളുണ്ട്. ഇടവേള ബാബു ഇപ്പോള്‍ ഫ്രീ ആയത് കൊണ്ട് മുഴുവന്‍ സമയവും സംഘടനയ്ക്ക് വേണ്ടി ചിലവഴിക്കാന്‍ സാധിക്കുന്നുണ്ട്.’- നാസർ പറയുന്നു.

‘വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മണിയന്‍ പിളള രാജു മത്സരിക്കുന്നുണ്ട്. അദ്ദേഹം മുതിര്‍ന്ന നടനും നിര്‍മ്മാതാവുമാണ്. അദ്ദേഹത്തിനു ഇങ്ങനെ വന്ന് മത്സരിക്കേണ്ട ഒരു സാഹചര്യം ഉണ്ടാക്കരുതായിരുന്നു. അദ്ദേഹത്തിന് വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കി രണ്ട് സ്ത്രീകളില്‍ ഒരാളെ നിര്‍ത്തുകയാണ് വേണ്ടത്. മറ്റേയാള്‍ക്ക് പിന്നെ ഒരു സ്ഥാനം നല്‍കുക. കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിക്കുന്നത്. 11 സ്ഥാനങ്ങളാണ് ഉളളത്. അവിടെയും മത്സരം. ഏതോ സ്വാര്‍ത്ഥതയുളള ഒന്ന് രണ്ട് പേരുടെ പരിപാടിയാണ്. മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. വര്‍ഷങ്ങളായി അദ്ദേഹത്തെ അറിയാം. നല്ല മനസ്സിന്റെ ഉടമയും നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുമാണ്. ഒരിക്കലും ഡേര്‍ട്ടി പൊളിറ്റിക്‌സിന് നില്‍ക്കുന്ന ആളല്ല. ഇത് ഒന്ന് രണ്ട് പേരുടെ സ്വാര്‍ത്ഥതയുടെ പുറത്ത് നടക്കുന്നതാണ്.’ – നാസർ പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more