1 GBP = 104.21
breaking news

അപ്പീൽ തള്ളി; മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന് ജയിൽ

അപ്പീൽ തള്ളി; മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന് ജയിൽ

ക്വാ​ലാ​ലം​പു​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ് റ​സാ​ഖ് ജ​യി​ലി​ലേ​ക്ക്. പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന് ശ​ത​കോ​ടി​ക​ൾ ത​ട്ടി​യ 1എം.​ഡി.​ബി അ​ഴി​മ​തി​ക്കേ​സി​ൽ 12 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തി​​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ൽ കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് ന​ജീ​ബി​ന് ജ​യി​ൽ ഉ​റ​പ്പാ​യ​ത്. ആ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലി​രു​ന്ന ഒ​രാ​ൾ അ​ഴി​ക​ൾ​ക്കു​ള്ളി​ലാ​കു​ന്ന​ത്.

2020 ജൂ​ലൈ​യി​ലാ​ണ് ന​ജീ​ബ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കീ​ഴ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. 12 വ​ർ​ഷം ജ​യി​ലും 4.7 കോ​ടി ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി​രു​ന്നു ശി​ക്ഷ. ഇ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ൽ വി​ധി​പ​റ​യാ​നി​രി​ക്കെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ചീ​ഫ് ജ​സ്റ്റി​സ് തെ​ങ്കു മൈ​മൂ​നെ മാ​റ്റാ​നാ​വ​ശ്യ​പ്പെ​ട്ട് ന​ജീ​ബ് കോ​ട​തി​യി​ലെ​ത്തി​യെ​ങ്കി​ലും ത​ള്ളി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ഞ്ചം​ഗ ബെ​ഞ്ചി​ന്റെ ഏ​ക​ക​ണ്ഠ​മാ​യ വി​ധി. 

ന​ജീ​ബ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ആ​ദ്യ​വ​ർ​ഷം സ്ഥാ​പി​ച്ച സ​ർ​ക്കാ​ർ പൊ​തു​ഫ​ണ്ടാ​യ 1എം.​ഡി.​ബി​യി​ൽ​നി​ന്ന് 450 കോ​ടി ഡോ​ള​ർ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ടു​പി​ടി​ച്ച് ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. 100 കോ​ടി ഡോ​ള​ർ ഇ​തു​വ​രെ​യാ​യി ന​ജീ​ബി​ന്റെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു. 

ന​ജീ​ബി​ന് പു​റ​മെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ലോ​ക​മൊ​ട്ടു​ക്കു​മു​ള്ള സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യും ത​ട്ടി​പ്പി​ൽ പ​ങ്കാ​ളി​​യാ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. നി​ര​വ​ധി കു​റ്റ​ങ്ങ​ൾ ചു​മ​ത്ത​പ്പെ​ട്ട ന​ജീ​ബ് ഏ​ഴെ​ണ്ണ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, എ​ല്ലാ​റ്റി​ലും നി​ര​പ​രാ​ധി​യാ​ണെ​ന്ന് ന​ജീ​ബ് പ​റ​യു​ന്നു.Malaysia

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more