1 GBP = 104.30
breaking news

മ്യാൻമറിൽ വീണ്ടും കുരുതിയുമായി സൈന്യം; വെടിവെച്ചുകൊന്നത്​ ഒമ്പത്​ പ്രക്ഷോഭകരെ

മ്യാൻമറിൽ വീണ്ടും കുരുതിയുമായി സൈന്യം; വെടിവെച്ചുകൊന്നത്​ ഒമ്പത്​ പ്രക്ഷോഭകരെ

യാംഗോൺ: മ്യാന്മറിൽ സർക്കാറിനെ അട്ടിമറിച്ച്​ അധികാരം പിടിച്ച സൈന്യ​ത്തിനെതിരെ തെരുവിലിറങ്ങിയ നാട്ടുകാർക്കു നേരെ വെടിവെപ്പ്​ തുടരുന്നു. വെള്ളിയാഴ്ച മാത്രം ഒമ്പതുപേരെ വെടിവെച്ചുകൊന്നതായി റോയ്​​േട്ടഴ്​സ്​ റിപ്പോർട്ടു ചെയ്​തു.

ഓങ്​ സാൻ സൂചിക്ക്​ വീണ്ടും അധികാരം കൈമാറണമെന്നാവശ്യപ്പെട്ട്​ ആയിരങ്ങൾ വിവിധ നഗരങ്ങളിൽ പ്രതിഷേധം തുടരുകയാണ്​. ഇതിന്‍റെ ഭാഗമായി ഓങ്​ബാനിൽ പ്രക്ഷോഭകർ സ്​ഥാപിച്ച ബാരിക്കേഡ്​ നീക്കാൻ സൈന്യം നടത്തിയ ശ്രമമാണ്​ എട്ടുപേരുടെ മരണത്തിൽ കലാശിച്ചത്​. ബാരിക്കേഡ്​ നീക്കാൻ അനുവദിക്കില്ലെന്ന്​ പ്രക്ഷോഭകർ അറിയിച്ചതോടെ എതിർപ്പുമായി നിന്നവർക്കു നേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. ഏഴുപേർ സംഭവ സ്​ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു. 

ഒരു മരണം റിപ്പോർട്ട്​ ചെയ്​തത്​ ലോയ്​കാവ്​ പട്ടണത്തിലാണ്​. യാംഗോണിലും വെടിവെപ്പുണ്ടായെങ്കിലും ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതോടെ പട്ടാള അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെടുന്നവരുടെ സംഖ്യ 233 ആയി. 

സൂചിയെ മോചിപ്പിക്കണമെന്നും അധികാരം കൈമാറണമെന്നും ആവശ്യപ്പെട്ട്​​ ലോക രാജ്യങ്ങൾ രംഗത്തുണ്ടെങ്കിലും വിട്ടുവീഴ്​ചക്കില്ലെന്ന നിലപാടിലാണ്​ സൈന്യം. അയൽരാജ്യമായ ഇന്തോനേഷ്യയും ശക്​തമായി രംഗത്തെത്തിയിരുന്നു. 

അതിനിടെ, സൈനിക വേട്ട ശക്​തമായതോടെ രാജ്യത്തുനിന്ന്​ അഭയാർഥി പ്രവാഹം രൂക്ഷമായതായി റിപ്പോർട്ടുണ്ട്​. തായ്​ലൻഡിലേക്കാണ്​ പ്രധാനമായി അഭയാർഥികൾ ഒഴുകുന്നത്​. 2,000 ഓളം പേരെ ഇതിനകം സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. യാംഗോൺ ഉൾപെടെ ആറു പട്ടണങ്ങളിൽ പട്ടാള നിയമവും നടപ്പാക്കി. ഇതോടെ, സൈനിക നിയന്ത്രണം കൂടുതൽ കടുക്കുന്നത്​ ഭയന്നാണ്​ രാജ്യത്തെ വ്യാവസായിക ആസ്​ഥാനമായ യാംഗോണിൽനിന്നുൾപെടെ ആയിരങ്ങൾ രാജ്യം വിടുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more