1 GBP = 104.38
breaking news

26,000 പൗണ്ടിന്റെ ദുരിതാശ്വാസ സഹായവുമായി മലങ്കര സിറിയൻ ഓർത്തഡോക്സ്‌ സഭ (MSOCUK) – ബിർമിങ്ഹാമിലെ കൗൺസിൽ മീറ്റിംഗ് സഭയ്ക്ക് അഭിമാന നിമിഷം…

26,000 പൗണ്ടിന്റെ ദുരിതാശ്വാസ സഹായവുമായി മലങ്കര സിറിയൻ ഓർത്തഡോക്സ്‌ സഭ (MSOCUK) – ബിർമിങ്ഹാമിലെ കൗൺസിൽ മീറ്റിംഗ് സഭയ്ക്ക് അഭിമാന നിമിഷം…

ലണ്ടൻ:- പ്രളയം നാശം വിതച്ച കേരളം പുനര്‍നിര്‍മ്മിക്കുന്നതിന് മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ (MSOCUK ) കീഴിൽ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള മലങ്കര മക്കൾ ഒത്തുചേർന്നു സമാഹരിച്ച തുകയാണ്  ഇരുപത്തിയാറായിരം പൗണ്ട്.
ബർമിംങ്ഹാം സെന്റ്.ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ 13/10/2018 ശനിയാഴ്ച,  എം.എസ്.ഒ.സി യുകെ  യുടെ പാത്രിയാർക്കൽ വികാരിയായ   അഭിവന്ദ്യ മാത്യൂസ് മാർ അൻന്തിമോസ്  മെത്രാപ്പൊലീത്തയുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ എം.എസ്.ഒ.സി യുകെ യുടെ   കൗൺസിലിന്റെ  പ്രഥമ കൗൺസിൽ മീറ്റിംഗിൽ കേരള ഗവൺമെന്റിന്റെ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് (CMFRD) ഫണ്ട് നൽകുവാൻ   യോഗം ഐക്യകണ്ഡേന തീരുമാനിച്ചു. വിവിധ പള്ളികളെ പ്രതിനീധികരിച്ചു ഭദ്രാസന സെക്രട്ടറി റവ.ഫാ.എബിൻ ഊന്നുകല്ലിങ്കലും    ഭദ്രാസന ട്രഷറർ ശ്രീ. ഇഗ്‌നേഷ്യസ് വർഗ്ഗീസും ചേർന്ന്  ഈ തുക അഭിവന്ദ്യ തിരുമേനിക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയുമായി സഹകരിച്ചു  സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കുകയാണ് മലങ്കര സിറിയൻ ഓർത്തഡോക്സ്‌ സഭ . ദുരിതം അനുഭവിക്കന്നവരുടെ കണ്ണീരൊപ്പാൻ കേരളാ ഗവൺമെന്റിന് ഒരു സഹായ ഹസ്തമാവുകയാണ് MSOCUK യുടെ  ഈ സംരംഭം.

2018-2020  കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാ കൗൺസിൽ അംഗങ്ങൾ, വൈദീകർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ  ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ ദേവാലയങ്ങളെയും, ഇടവകാംഗങ്ങളെയും,   കൗൺസിൽ ഭാരവാഹികളെയും കർത്തൃസന്നിധിയിൽ ഓർത്തു പ്രാർത്ഥിക്കുന്നതായി അഭിവന്ദ്യ തിരുമേനി അറിയിച്ചു.

യോഗത്തിൽ 2018 ലെ ക്രിസ്മസ് സർവീസുകൾ, ക്രിസ്മസ് പ്രോഗ്രാമുകൾ, കൂടാതെ 2019 ൽ, ലണ്ടൻ കൺവെൻഷൻ, വലിയ നോമ്പുകാലങ്ങളിലെ ധ്യാനങ്ങൾ, ഹാശാ ആഴ്ച്ച ക്രമീകരണങ്ങൾ  എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളിൽ കൗൺസിലിൽ തീരുമാനമായി. പുതിയ തലമുറയെ ആത്‌മീയ പാതയിൽ വഴിനടത്തുന്നതിനായി സ്റ്റുഡൻസ് മൂവ്മെന്റ്, യൂത്ത് അസോസിയേഷൻ   എന്നീ അദ്ധ്യാത്‌മീയ സംഘടനകളുടെ ക്യാമ്പുകൾ 2019 ഫെബ്രുവരി മാസത്തോടെ നടത്തുവാൻ യോഗം തീരുമാനിച്ചു.

പുതുതായി പണി കഴിപ്പിച്ച ലണ്ടനിലെ സെന്റ്.തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ്  ദേവാലയത്തിനു എല്ലാവിധ ആശംസകളും      കൗൺസിൽ   രേഖപ്പെടുത്തി. കൗൺസിൽ മീറ്റിംഗിന്റെ നടത്തിപ്പിനായി പ്രവർത്തിച്ച സെൻറ്.ജോർജ് ജെ എസ് ഒ സി യിലെ  മുഴുവൻ ഇടവകാംഗങ്ങളോടും വിശേഷാൽ റവ.ഫാ. ബിജി ചിറത്തിലേട്ടിലിനോടും,  മാനേജിങ് കമ്മിറ്റിയോടുമുള്ള നന്ദിയും കൃതജ്ഞതയും കൗൺസിലിനു വേണ്ടി ഭദ്രാസന ട്രഷറർ ശ്രീ ഇഗ്നേനേഷ്യസ് വർഗ്ഗീസ്  രേഖപ്പെടുത്തി. തുടർന്ന് പ്രാർത്ഥനയോടെ യോഗം പര്യവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more