1 GBP = 104.13
breaking news

യുകെ പ്രവാസി സംഗമങ്ങളിൽ ശ്രദ്ധേയമായ മോനിപ്പള്ളി സംഗമം യുകെ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുക കൈമാറി; സഹായകരമായത് നാല് കുടുംബങ്ങൾക്ക്

യുകെ പ്രവാസി സംഗമങ്ങളിൽ ശ്രദ്ധേയമായ മോനിപ്പള്ളി സംഗമം യുകെ കേരളത്തിലെ  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുക കൈമാറി; സഹായകരമായത് നാല് കുടുംബങ്ങൾക്ക്

യുകെയിലെ മികച്ച പ്രവാസി സംഗമങ്ങളിൽ ഒന്നായ മോനിപ്പള്ളി സംഗമം യുകെയുടെ ചാരിറ്റി 2018 പിരിഞ്ഞ് കിട്ടിയ തുക നാല് കുടുംബങ്ങൾക്കായിട്ട് കൈമാറി, മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പാവപ്പെട്ടവരെ സഹായിക്കുവാനായിട്ട് ക്രിസ്തുമസ്സ് സമയത്ത് മോനിപ്പള്ളി സംഗമം യുകെയിലെ വാട്ട്സ്ആആപ്പിൽ എല്ലാ അംഗങ്ങളേയും അറിയിക്കുകയും ,സംഗമത്തിന്റെ തന്നെ അക്കൗണ്ടിൽ വരുന്ന തുക അംഗങ്ങളെ സാക്ഷിപ്പെടുത്തി അർഹരായ കുടുംബങ്ങൾക്കു കൈമാറുന്നു,

ഈ വർഷം കേരളത്തിൽ ഉണ്ടായ വെള്ളപൊക്കത്തെ തുടർന്ന് ചാരിറ്റി പിരിവ് നേരത്തെ തുടങ്ങുകയും സംഗമത്തിലെ അംഗങ്ങൾക്ക് അവരവരുടെ അസോസിയേഷനുകളും ,പള്ളികളിൽ നിന്നും നടത്തിയ പിരിവ് കൊടുത്തത് കൂടാതെ സംഗമത്തിലേ ചാരിറ്റിയിലേയ്ക്ക് നല്കി കിട്ടിയത് £1345. ഈ ചാരിറ്റിയുടെ ഒരു പ്രത്യകത വാട്ട്സ് ആപ്പിൽ മെസേജ് അയക്കുകയേ ഉള്ളു, നേരിട്ട് ആരോടും വിളിച്ച് ചോദിയ്ക്കുകയില്ല, പിരിഞ്ഞ് കിട്ടിയ ഒന്നേകാൽ ലക്ഷം രൂപ മോനിപ്പള്ളി ചീങ്കല്ലേൽ നിര്യാതനായ ജോമോൻന്റെ കുടുംബത്തിനും കൂടാതെ വെള്ളപൊക്കത്തിൽ കഷ്ടത അനുഭവിച്ച.ഇടുക്കി ജില്ലയിലെ മുട്ടത്തും. കട്ടപ്പനയിലും ,പത്തനംതിട്ടയിൽ ഒരു കുടുംബത്തിനുമായി, തുകകൾ കൈമാറി.

യുകെയിൽ വച്ച് നിര്യാതനായ മോനിപ്പള്ളി മംഗലശ്ശേരിൽ വിജയകുമാറിന്റെ കുട്ടിയുടെ പേരിൽ 2 ലക്ഷം രൂപ.കല്ലിടുക്കി കനാലിൽ മരണപ്പെട്ട കുടുംബങ്ങൾക്ക് 75000 രൂപ വീതം, ആച്ചിക്കൽ വണ്ടിയപക കടത്തിൽ നിര്യാതനായ അജീഷിന്റെ കുടുംബത്തിന് 60000 രൂപ, കല്ലിടുക്കി ആരിക്കൊമ്പിൽ തങ്കമയുടെ കുടുംബത്തിന് 40000 രൂപ ,കല്ലിടുക്കി കുളത്തിങ്കൽ തോമ്മാച്ചൻ കുടുംബത്തിന് വീട് വയ്ക്കുവാൻ 100000 രൂപാ അത് പോലെ മറ്റ് പല കുടുംബങ്ങളേയും മോനിപ്പള്ളി സംഗമത്തിന്റെ പേരിൽ സഹായിക്കാൻ ഇതിനോടകം സാധിച്ചു ,ഈ വർഷത്തെ ചാരിറ്റിയിൽ പങ്കെടുത്തവർക്ക് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയുന്നു.

മോനിപ്പള്ളി സംഗമം യുകെയ്ക്ക് വേണ്ടി ,സിജു ,വിനോദ്, സന്തോഷ്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more