1 GBP = 104.30
breaking news

”ഭൂമിയിലെ സ്നേഹവസന്തം ഇനി സ്വർഗ്ഗത്തിലെ നിത്യവസന്തം”പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിൽ, മരിക്കാത്ത ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട് മോളിചേച്ചി നിത്യതയിലേക്ക്…

”ഭൂമിയിലെ സ്നേഹവസന്തം ഇനി സ്വർഗ്ഗത്തിലെ നിത്യവസന്തം”പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിൽ, മരിക്കാത്ത ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട് മോളിചേച്ചി നിത്യതയിലേക്ക്…

ഡീക്കൻ അനിൽ ലൂക്കോസ്

അനേകരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ, അനേകർക്ക് കൈത്താങ്ങായി മാറിയ മോളിചേച്ചിയുടെ ആകസ്മിക മരണം ഏൽപിച്ച ആഘാതത്തിൽ നിന്നും മുക്തിനേടുവാൻ ഇനിയും കഴിയാത്തവർ നിരവധിയാണ്. ഒരു കുടുംബനാഥ എന്ന നിലയിൽ സ്വന്തം കുടുംബത്തിന്റെ മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിലും വിളക്കായി മാറിയ അവരുടെ നന്മനിറഞ്ഞ ജീവിതത്തിൽ നിന്നും പുതിയ തലമുറക്ക് ഒരുപാട് പഠിക്കുവാനുണ്ട്. നിരവധി വ്യക്തികളുടെ ജീവിതവിജയത്തിന് കാരണമായി മാറിയ അവരുടെ ജീവിതം സമർപ്പണത്തിന്റെയും പരസ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ പ്രാർത്ഥനയിലൂടെയും വിശ്വാസത്തിലൂടെയും തരണം ചെയ്‌ത അവരുടെ ജീവിതം വിശ്വാസിസമൂഹത്തിന് എന്നും മാതൃകയായിരുന്നു. എല്ലാവരിലും നന്മ കാണുകയും മറ്റുള്ളവരെക്കുറിച്ച് എപ്പോഴും നല്ലതുമാത്രം പറയുകയും ചെയ്ത ഉന്നത വ്യക്തിത്വത്തിന് ഉടമയായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മോളി ചേച്ചിയുടെ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല.

നാളെ (ഫെബ്രുവരി 25 വ്യാഴാഴ്‌ച) മോളിച്ചേച്ചിയുടെ മൃതസംസ്കാര ശുശ്രൂഷകൾ യുകെയിൽ ലിവർപൂൾ ലിതർലാണ്ടിലെ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. 
പ്രിയപ്പെട്ട മോളിചേച്ചി…എങ്ങനെയാണ് ചേച്ചിയോട് ഞങ്ങൾ യാത്രപറയുക? രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന ആ സൗഹൃദത്തിൽ ചേച്ചിയോടും കുടുംബത്തോടുമൊപ്പം പങ്കിട്ട നിമിഷങ്ങൾ, നടത്തിയ യാത്രകൾ, പങ്കെടുത്ത ആത്മീയ ശുശ്രൂഷകൾ എന്നിവയിലൂടെ ചേച്ചിയുടെ സ്നേഹവും കരുതലും അനുഭവിക്കുവാൻ ഞങ്ങൾക്കു ഭാഗ്യം ലഭിച്ചു.

വേർപാടുകളിലാണല്ലോ സ്നേഹത്തിന്റെ ആഴം തിരിച്ചറിയുക! പറഞ്ഞുതീരാത്ത വർത്തമാനങ്ങളും, സ്നേഹിച്ചുതീരാത്ത നിമിഷങ്ങളും, കാത്തിരുന്ന പ്രതീക്ഷകളും ഇനിയും ബാക്കിയാക്കിക്കൊണ്ട് ചേച്ചി യാത്രയാകുമ്പോൾ പരിശുദ്ധ കത്തോലിക്കാ സഭയോട് ചേർന്ന് ഞങ്ങളും ഇപ്രകാരം പറയട്ടെ:  “നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക. നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക.നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ.നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ.

ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടുംവിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ,ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ. നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ.നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ സ്നേഹിക്കുവാനും സാധിക്കുമാറാകട്ടെ.”

ചേച്ചിയുമായി നടത്തിയിട്ടുള്ള ആത്മീമീയ ചർച്ചകളിൽ, ചേച്ചി കൂടുതൽ തവണ പരാമർശിച്ചിട്ടുളളത് സ്വർഗ്ഗത്തെക്കുറിച്ചായിരുന്നു. അത്, അവിടേക്ക് പോകാൻ തയ്യറെടുക്കുന്ന ഒരു ആത്മാവിൻ്റെ അന്വേഷണമായിരുന്നു എന്ന സത്യം ഇന്ന് തിരിച്ചറിയുന്നു.

Rest in peace dear Molychechi…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more