1 GBP = 104.30
breaking news

എം.എം.സി.എയുടെ ശിശുദിനാഘോഷം ഇന്ന്…

എം.എം.സി.എയുടെ ശിശുദിനാഘോഷം ഇന്ന്…
ഹരികുമാർ.പി.കെ
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എം.എം.സി.എ) ഈ വർഷത്തെ ശിശുദിനാഘോഷവും കുട്ടികൾക്കു വേണ്ടിയുള്ള മത്സരങ്ങളും ഇന്ന് ശനിയാഴ്ച (17/11/18) രാവിലെ 10 മുതൽ വിഥിൻഷോ സെൻറ്.ആൻറണീസ് ദേവാലയത്തിന്റെ പാരീഷ് ഹാളിൽ വച്ച് നടക്കും. എം.എം.സി.എ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
മുൻ പ്രസിഡന്റ് ജോബി മാത്യു, വൈസ് പ്രസിഡൻറ് ഹരികുമാർ.പി.കെ, സെക്രട്ടറി ജനീഷ് കുരുവിള, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ, ട്രഷറർ സാബു ചാക്കോ, ടീം എം.എം.സി.എ അംഗങ്ങൾ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിക്കും
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തെ അനുസ്മരിക്കാനാണ്  നവംബർ 14 ന് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമ്മകൾ ഈ കാലഘട്ടത്തിൽ വളരെ പ്രസക്തവുമാണ്.
ശിശുദിനാഘോഷ പരിപാടിയിൽ വിവിധ പ്രായത്തിൽ
കുട്ടികൾക്കായി പെയിന്റിംഗ്, ക്വിസ് മത്സരം, സ്പെല്ലിംഗ് ടെസ്റ്റ്, പ്രസംഗ മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രസംഗ മത്സരത്തിനുള്ള വിഷയങ്ങൾ:-
(കുട്ടികൾക്ക് മലയാളത്തിലോ ഇംഗ്ലീഷിലോ പ്രസംഗം പറയാവുന്നതാണ്.)
Year 1-3- എന്റെ ഹോബികൾ – My Hobbies
Year 4-7 ഇൻഡ്യാ ചരിത്രത്തിൽ ജവഹർലാൽ നെഹ്റുവിന്റെ സ്ഥാനം – Importance of Nehru in Indian history
Year 8-11 – നേതൃത്വപാടവം – Leadership qualities
പെയിന്റിംഗ് മത്സരത്തിന് – Year – 1 – 3 അവരവർക്ക് ഇഷ്ടമുള്ള ചിത്രം വരയ്ക്കാം.
മറ്റ് ഗ്രൂപ്പുകളിലെ കുട്ടികൾക്ക് വിഷയം ഇന്ന് ഹാളിൽ വച്ച് കൊടുക്കുന്നതാണ്.
NB:- കുട്ടികൾക്കുള്ള ഭക്ഷണം മത്സര ശേഷം ക്രമീകരിച്ചിട്ടുണ്ട്.
മത്സരങ്ങൾ രാവിലെ കൃത്യം 10 മണിക്ക് തന്നെ ആരംഭിക്കും. എല്ലാവരും കുട്ടികളെ സമയത്ത് തന്നെ സെന്റ്. ആന്റണീസ് പാരീഷ് ഹാളിൽ എത്തിക്കണമെന്ന് രക്ഷിതാക്കളോട് അഭ്യർത്ഥിക്കുന്നു.
എം.എം.സി.എയുടെ ശിശുദിനാഘോഷത്തിൽ പങ്കെടുക്കുവാൻ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും ക്ഷണിക്കുന്നതായി ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
ഹാളിന്റെ വിലാസം:-
St. Antony’s Parish hall,
Portway,
Wythenshawe,
Manchester,
M22 0WR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more