1 GBP = 104.21
breaking news

യോര്‍ക്ഷെയറിലെ ഹാഡേഴ്‌സ് ഫീല്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; മരണമടഞ്ഞത് അതിരമ്പുഴ സ്വദേശിയായ മിലൻ ടോമി

യോര്‍ക്ഷെയറിലെ ഹാഡേഴ്‌സ് ഫീല്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; മരണമടഞ്ഞത് അതിരമ്പുഴ സ്വദേശിയായ മിലൻ ടോമി

യുകെ മലയാളി സമൂഹത്തെ ഞെട്ടിച്ചു മറ്റൊരു മരണവാര്‍ത്ത. യോര്‍ക്ഷെയറിലെ ഹാഡേഴ്‌സ് ഫീല്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറു മാസം മുമ്പ് ഹാഡേഴ്‌സ് ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ത്ഥിയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹതാമസക്കാരായ വിദ്യാര്‍ത്ഥികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിയായ മിലൻ ടോമിയാണ് മരണമടഞ്ഞത്.

മുറിയില്‍ കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഏക സഹോദരി നാട്ടിലായിരുന്നു. സഹോദരിയുടെ സുഹൃത്തുക്കള്‍ വഴിയാണ് വിദ്യാര്‍ത്ഥിയുടെ മരണം പലരും അറിഞ്ഞത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് യുവാവ് ഹാഡേഴ്‌സ് ഫീല്‍ഡിലെത്തിയത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു പ്രായം. മിലൻ ടോമിയുടെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാവേദനയിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more