1 GBP = 104.21
breaking news

യുക്മ മിഡ്ലാണ്ട്‌സ് റീജണൽ കായിക മേള 2020 മെയ് 9 ന് നനീട്ടനിൽ

യുക്മ മിഡ്ലാണ്ട്‌സ് റീജണൽ കായിക മേള 2020 മെയ് 9 ന് നനീട്ടനിൽ

ജയകുമാർ നായർ 

യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കായിക മേള 2020 മെയ് 9 ന് നനീട്ടനിൽ വച്ച് നടക്കും. റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ കേരള ക്ലബ്ബ് നനീട്ടൻറെ ആഭിമുഖ്യത്തിലാണ് ഇത്ത വണ കായിക മേള നടത്തപ്പെടുന്നത്.

റീജനിലെ അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളിൽ പങ്കെടുക്കും. റീജണൽ സ്‌പോര്ട്‌സ് കോ ഓർഡി നേറ്റർ ശ്രീ ബെന്നി വറു ഗീസ് , അസോസിയേഷൻ പ്രസിഡണ്ട് സെൻസ് ജോസ് , സജീവ് സെബാസ്ററ്യൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കേരള ക്ലബ്ബ് നനീട്ടൻ ഇത്തവണത്തെ കായിക മേള ഏറ്റെടുത്തു നടത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് അംഗ സംഘടനകൾ നോക്കിക്കാണുന്നത്. അതു കൊണ്ടു തന്നെ മത്സരങ്ങൾക്ക് വീറും വാശിയും ഏറും . റീജനിൽ നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തുവാനുള്ള മത്സര ഇനങ്ങൾ, നിയമാവലി തുടങ്ങിയവ അടങ്ങുന്ന ഇ മെയിൽ എല്ലാ അംഗ സംഘടനകള്‍ക്കും വരും ദിവസങ്ങളിൽ എത്തിച്ചു തരും .എല്ലാ അംഗ അസ്സോസിയേഷനുകളും ഇത് ഒരു അറിയിപ്പായി കാണണം എന്നും , കൂടുതൽ വിവരങ്ങൾക്ക് റീജണൽ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും, പ്രസിഡൻണ്ട്‌ ബെന്നി പോൾ അഭ്യര്‍ത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more