1 GBP = 104.24
breaking news

യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കായികമേള ഇന്ന്; നനീട്ടണിൽ വീറും വാശിയുമേറിയ പോരാട്ടമൊരുങ്ങുന്നത് നാഷണൽ ചാംപ്യൻഷിപ്പിനുള്ള മുന്നൊരുക്കങ്ങൾക്ക്

യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കായികമേള ഇന്ന്; നനീട്ടണിൽ വീറും വാശിയുമേറിയ പോരാട്ടമൊരുങ്ങുന്നത് നാഷണൽ ചാംപ്യൻഷിപ്പിനുള്ള മുന്നൊരുക്കങ്ങൾക്ക്

നനീട്ടൺ: യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കായികമേള ഇന്ന് നനീട്ടണിൽ. നനീട്ടണിലെ ദ പിംഗിൾസ് സ്റ്റേഡിയത്തിൽ കളമൊരുങ്ങുന്നത് ജൂലൈ 15 ന് നടക്കുന്ന ദേശീയ കായികമേള ചാംപ്യൻഷിപ്പിനായുള്ള മുന്നൊരുക്കങ്ങൾ മാത്രമെന്ന് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ് പറഞ്ഞു. ദേശീയ ചാമ്പ്യൻഷിപ്പ് ഇക്കുറിയും മിഡ്ലാൻഡ്സ് തന്നെ നേടിയെടുക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് അംഗ അസോസിയേഷനുകൾ.

രാവിലെ ഒൻപതര മണിയോടെ ആരംഭിക്കുന്ന കായികമേളക്ക് ദേശീയ ഭാരവാഹികളായ ട്രഷർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ജോബി പുതുക്കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകും.

റീജിയണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കായികതാരങ്ങൾക്കും കായികപ്രേമികൾക്കും ആവശ്യമായ സൗകര്യങ്ങൾ സംഘാടകർ ദി പ്രിംഗിൾസ് സ്റ്റേഡിയത്തിൽ ഒരുക്കിയിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more