1 GBP = 99.47
breaking news

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിനല്‍ കമ്മറ്റിയുടെ ആദ്യ യോഗം ഇന്ന് നോട്ടിഗ് ഹാമില്‍

യുക്മ    മിഡ്‌ലാന്‍ഡ്‌സ്  റീജിനല്‍  കമ്മറ്റിയുടെ  ആദ്യ  യോഗം ഇന്ന് നോട്ടിഗ് ഹാമില്‍

സന്തോഷ് തോമസ്

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജിയന്‍ കമ്മറ്റിയുടെ ആദ്യ യോഗം ഇന്ന് (ഞായറാഴ്ച ) അഞ്ചു മണിക്ക് നോട്ടിഗ് ഹാമില്‍ വെച്ചുനടക്കും .പ്രെസിഡണ്ട് ഡിക്‌സ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരു ന്നയോഗത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട റീജിനല്‍ കമ്മറ്റിറ്റി അംഗങ്ങള്‍ക്കു പുറമെ യുക്മ ദേശീയ അധ്യ ക്ഷന്‍ ശ്രീ മാമന്‍ ഫിലിപ്പ് , ദേശീയ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍ എന്നിവരും പങ്കെടുക്കും.

അടുത്ത ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് രുപരേഖ തയാറാക്കുന്ന യോഗം, ഇതിനകം തന്നെ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട തും പുതിയ ദേശീയ കമ്മറ്റി തുടങ്ങി വെച്ചതുമായ യുക്മ സാന്ത്വനം പദ്ധതി യും ,
2017 ഏപ്രില്‍28 നു ലണ്ടനില്‍ വെച്ചു നടക്കുന്ന യുക്മ നഴ്‌സസ് കണ്‍വെന്‍ഷനും കൂടുതല്‍ ജനകീയ മാക്കുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും.

വേദിയുടെ വിലാസം
4 -STANTHORNE CLOSE
WILFORD -NOTTINGHAM
-NG 117 DU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more