1 GBP =
breaking news

മെകുനു ചുഴലിക്കാറ്റ്: കാണാതായ രണ്ട് ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മെകുനു ചുഴലിക്കാറ്റ്: കാണാതായ രണ്ട് ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഒമാന്‍: മെകുനു ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ രണ്ട് ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിഹാര്‍ സ്വദേശി ഷംസീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫാഫ കടപ്പുറത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്. മൃതശരീരം സദാ മിലിറ്ററി ഹോസ്പിറ്റലിലേക്ക് മാറ്റി.

തലശ്ശേരി ചെള്ളാത്ത് സ്വദേശി മധുവിനെയും ഷംസീറിനെയുമാണ് കാണാതായത്. റസ്‌യൂത്തിലെ സിമന്റ് കമ്പനിക്ക് സമീപത്തെ വാദിയിലാണ് വെള്ളിയാഴ്ച രാത്രി മുതല്‍ മധുവിനെ കാണാതായത്. മധുവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മംപ്രീത് സിങ് അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more