1 GBP = 104.21
breaking news

ബ്രെക്സിറ്റ്‌ ഡീലുകൾ ലഭ്യമാക്കാൻ ബ്രിട്ടനെ കസ്റ്റംസ് യൂണിയനിൽ നിലനിർത്തുന്നതിനുള്ള രഹസ്യ ധാരണയിൽ മേയ് സമ്മതം മൂളിയെന്ന് റിപ്പോർട്ടുകൾ

ബ്രെക്സിറ്റ്‌ ഡീലുകൾ ലഭ്യമാക്കാൻ ബ്രിട്ടനെ കസ്റ്റംസ് യൂണിയനിൽ നിലനിർത്തുന്നതിനുള്ള രഹസ്യ ധാരണയിൽ മേയ് സമ്മതം മൂളിയെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: ബ്രെക്സിറ്റിൽ യൂറോപ്യൻ യൂണിയനുമായി രഹസ്യധാരണയുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ. ബ്രെക്സിറ്റ്‌ ഡീലുകളെ സംബന്ധിച്ച് ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ ചർച്ചകൾ പുരോഗമിക്കവെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ബ്രെക്സിറ്റ്‌ ഡീലുകൾ ബ്രിട്ടന് ലഭ്യമാക്കുന്നതിന് ബ്രിട്ടനെ ഇയു കസ്റ്റംസ് യൂണിയനിൽ നിലനിറുത്തുന്നതിനുള്ള രഹസ്യ ധാരണയാണ് പ്രധാനമന്ത്രി തെരേസാ മേയും യൂറോപ്യൻ യൂണിയൻ നേതാക്കളും തമ്മിലുണ്ടായിരിക്കുന്നതെന്നാണ് പ്രമുഖ മാധ്യമങ്ങൾ പുറത്ത് വിടുന്നത്.

ഐറിഷ് ബോർഡർ വിഷയത്തെച്ചൊല്ലിയാണ് ഇരുപക്ഷത്തെയും ചർച്ചകൾ ധാരണയിലെത്താതെ പോകുന്നത്. നോർത്തേൺ അയർലൻഡിനെ മാത്രമായി കസ്റ്റംസ് യൂണിയനിൽ നിലനിറുത്തി പ്രശ്നം പരിഹരിക്കാനുള്ള മേയുടെ ശ്രമങ്ങൾ നേരത്തെ നോർത്തേൺ അയർലണ്ടിലെ പ്രമുഖ കക്ഷിയായ ഡിയുപി എതിർത്തിരുന്നു. അയർലൻഡ് ബോർഡർ വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ച മനോഭാവം പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് പുതിയ നീക്കമെന്നോണമാണ് ബ്രിട്ടനെ പൂർണ്ണമായും കസ്റ്റംസ് യൂണിയനിൽ നിലനിറുത്തുക എന്ന തന്ത്രം മെയ് പയറ്റുന്നത്. പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി എംപിമാരുടെ പിന്തുണയും ഇക്കാര്യത്തിൽ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് മെയ് പക്ഷം.

എന്നാൽ പുതിയ നീക്കത്തെ മേയുടെ പാർട്ടിയിലെ തന്നെ കടുത്ത ബ്രെക്സിറ്റ്‌ വാദികൾ എതിർത്ത് തോല്പിക്കുമെന്നാണ് പറയപ്പെടുന്നത്. കടുത്ത ബ്രെക്സിറ്റ്‌ വാദിയായ ജേക്കബ് റീസിന്റെ നേതൃത്വത്തിൽ ഇതിനകം തന്നെ പ്രതിഷേധ സ്വരമുയർന്നു വരുന്നുണ്ട്. കൺസർവേറ്റിവ് പാർട്ടിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ ബ്രിട്ടനെ ഇയു കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്ത് കൊണ്ടുവരുമെന്ന തീരുമാനം നടപ്പാക്കുക തന്നെ വേണമെന്ന് എംപിമാർ വാദിക്കുന്നു. വിഷയത്തിൽ കൂടുതൽ എതിർപ്പുകൾ പ്രകടമാകുന്ന നിലയ്ക്ക് ചൊവ്വാഴ്ച പാർലമെന്റിൽ മേയുടെ പുതിയ പദ്ധതിയും പൊളിയുമെന്ന സ്ഥിതിയാണ്. പ്രതിപക്ഷ എംപിമാരും ഇക്കാര്യത്തിൽ മെയ്ക്ക് പിന്തുണ നൽകില്ലെന്നാണ് ബ്രെക്സിറ്റ്‌ വാദികൾ കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more