1 GBP = 103.29

മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് വിൻഡീസ് ക്യാമ്പിൽ കൊവിഡ് ബാധ; ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനം മാറ്റിവച്ചു

മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് വിൻഡീസ് ക്യാമ്പിൽ കൊവിഡ് ബാധ; ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനം മാറ്റിവച്ചു

വെസ്റ്റ് ഇൻഡീസ് ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റിവച്ചു. ടോസ് ഇട്ടതിനു ശേഷം മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് മത്സരം മാറ്റിവച്ചത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വിൻഡീസിനെ 133 റൺസിനു തകർത്തിരുന്നു.വെസ്റ്റ് ഇൻഡീസ് ക്യാമ്പിലെ ഒരു സപ്പോർട്ട് സ്റ്റാഫിനാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരു ടീമുകളിലെയും താരങ്ങളെയും സപ്പൊർട്ട് സ്റ്റാഫിനെയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. താരങ്ങളുടെയൊക്കെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാറ്റിവച്ച മത്സരം നടത്തുമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more