1 GBP = 104.29
breaking news

സന്ദർലാണ്ടിലെ മലയാളി വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി മലയാളി അസോസിയേഷൻ സന്ദർലാൻഡ്…

സന്ദർലാണ്ടിലെ മലയാളി വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി മലയാളി അസോസിയേഷൻ സന്ദർലാൻഡ്…
സുജിത്ത് തങ്കച്ചൻ ജോർജ്
സന്ദർലാൻഡ് :-  നോർത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ മലയാളി അസോസിയേഷൻ സന്ദർലാൻഡ് (മാസ് ) കേരളത്തിൽ നിന്നും ഉപരി പഠനത്തിനായി സന്ദർലാണ്ടിൽ എത്തിചേർന്നിരിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷണ കിറ്റുമായി കോവിഡ് കാലത്ത് ഇറങ്ങിയിരിക്കയാണ്. ഉന്നത വിദ്യാഭ്യാസത്തിനായി  സണ്ടർലൻഡ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി എത്തിച്ചേർന്ന കോവിഡ് മഹാമാരിയിൽ ലോക് ഡൌൺ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതെയും, നാട്ടിൽ പോകാൻ പറ്റാതെയുമിരുന്ന സാഹചര്യത്തിൽ വിഷമത്തിലായപ്പോൾ    സഹായ ഹസ്തവുമായി സന്ദർലാൻഡ് മലയാളി അസോസിയേഷൻ മുന്നിട്ടിറങ്ങി. സഹായം ആവശ്യപ്പെട്ട കുട്ടികൾക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റാണ് എത്തിച്ചു കൊടുത്തത്. സണ്ടർലണ്ടിൽ എത്തപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണ പദാർത്ഥങ്ങളുടെ  കിറ്റുകൾ അർഹരായ ധാരാളം കുട്ടികൾക്ക് ഇതിനോടകം‌ സഹായമായി എത്തിച്ചു കൊടുത്തുകഴിഞ്ഞു.
പ്രസിഡണ്ട് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നല്ലവരായ മലയാളി സംഘടനയിലെ അംഗങ്ങളുടെ സന്മനസുകൊണ്ട് അരിവിതരണം നടത്തി വരുന്നതിന്റെ കൂടെയാണ് ഒരു ഫുൾ കിറ്റുമായി വീണ്ടും മലയാളി വിദ്യാർത്ഥികളെ സഹായിക്കുവാൻ ഇറങ്ങിത്തിരിച്ചത്.
1. അരി
2. ആട്ട
3. പരിപ്പ് ഒരു പാക്കറ്റ്
4. ഗ്രീൻ പീസ് ഉണങ്ങിയത് ഒരു പാക്കറ്റ്
5. കോൺ ഫ്‌ളക്‌സ് 500 ഗ്രാം ഒരു പാക്കറ്റ്
6. ബേക്കട് ബീൻസ് നാല് ക്യാൻ ഉള്ളത് ഒരു പാക്കറ്റ്
7. മുട്ട ഒരു ഡസൻ
8. കോഫീ പൌഡർ ഒരു ബോട്ടിൽ
9. പഞ്ചസാര ഒരു കിലോ പാക്കറ്റ് ഒരെണ്ണം
10. ഫ്രൂട്ട് ജ്യൂസ് ഒരു ബോട്ടിൽ
മേല്പറഞ്ഞ നിത്യോപയോഗ സാധനങ്ങളാണ് വിദ്യാർത്ഥികൾക്ക് എത്തിച്ചു കൊടുത്തത്.‌ യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളോട് സഹകരിച്ചു കൊണ്ട്, സണ്ടർലാണ്ടിൽ എത്തപ്പെട്ട മലയാളി വിദ്യാർത്ഥികൾ ആരെങ്കിലും ഇനിയും ബുദ്ധിമുട്ട് അനുഭവിക്കുന്നെങ്കിൽ മാസ് പ്രസിഡൻ്റിനേയോ ഏതെങ്കിലും കമ്മറ്റി അംഗങ്ങളെയോ സമീപിച്ചാൽ അവർക്ക് കിറ്റ് എത്തിച്ചു കൊടുക്കുന്നതായിരിക്കും എന്ന് മാസ് പ്രസിഡണ്ട് റെയ്മണ്ട് മുണ്ടക്കാട്ട് അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more