1 GBP = 104.26
breaking news

മലയാളി അസോസിയേഷൻ സന്ദർലാൻഡിന്റെ പ്രളയ ദുരിതാശ്വാസ നിധി വിതരണം ചെയ്തു…

മലയാളി അസോസിയേഷൻ സന്ദർലാൻഡിന്റെ പ്രളയ ദുരിതാശ്വാസ നിധി വിതരണം ചെയ്തു…
ബൈജു ഫ്രാൻസീസ്
   സന്ദർലൻഡ്:- മലയാളി അസോസിയേഷൻ സന്ദർലൻഡ് (മാസ് ) കേരളത്തിലെ  പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് അംഗങ്ങളിൽ നിന്നും സമാഹരിച്ച  1275 പൗണ്ട്  ( Rs- 1,14,158.23) അർഹതപ്പെട്ട കരങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ സാധിച്ചു എന്നത് അഭിമാനകരവും സന്തോഷം നിറഞ്ഞതുമാണ്.
     പ്രളയം ഏറ്റവും അധികം ദുരിതം വിതച്ച കുട്ടനാട് മേഖലയിൽ  ആണ് മാസിന്റെ സഹായ ഹസ്തം എത്തിയത്.  കുട്ടനാട്ടിലെ സെന്റ്.ആൻറണീസ്  ദുരിധാശ്വാസ കേന്ദ്രത്തിലെ 244 കുടുംബങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റ് ആവശ്യ സാധനങ്ങളും അവരുടെ അപേക്ഷ പ്രകാരം നൽകാൻ സാധിച്ചു. സഹായം നൽകിയ കുടുംബങ്ങൾക്ക് അന്നാളിൽ ആർക്കും അവരുടെ സ്വന്തം വീടുകളിൽ പ്രവേശിക്കുവാൻ പോലും സാധിക്കാതെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. തുകയായിട്ട് ക്യാംപിൽ വിതരണം ചെയ്യുന്നത് ക്രമ സമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന ക്യാമ്പ് അധികൃതരുടെ  അഭ്യർത്ഥനയെ തുടർന്നാണ് ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന 244 കുടുംബങ്ങൾക്കും അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് കൈമാറിയത് . അസോസിയേഷനു വേണ്ടി അവശ്യസാധനങ്ങളുടെ കിറ്റ് വാങ്ങി  ഉത്തരവാദിത്തത്തോടെ വിതരണം ചെയ്തത് പ്രസിഡൻറ് റെജി തോമസും കുടുംബവുമായിരുന്നു.

ഓണാഘോഷവും മറ്റ് അവധി കാല ആഘോഷങ്ങളും മാറ്റി വച്ച് ദുരിത ബാധിതരെ സഹായിച്ച എല്ലാ
അസോസിയേഷൻ അംഗങ്ങൾക്കും, നാട്ടിൽ അവധിക്കു പോയ സമയം ഉണ്ടായ ദുരന്തത്തിൽ തന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേററിയ  പ്രസിഡന്റ് റെജി തോമസിനും കുടുംബത്തിനും മറ്റ് ഭാരവാഹികൾക്കും മാസ് സംഘടനയുടെ പേരിൽ  ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി സെക്രട്ടറി ബൈജു ഫ്രാൻസീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more