1 GBP = 104.33
breaking news

കെറ്ററിംഗിൽ മലയാളി യുവതി മരണമടഞ്ഞു; അർബുദത്തോട് മല്ലിട്ട് ഏറെ നാളത്തെ ചികിത്സക്കൊടുവിൽ വിട വാങ്ങിയത് മാർട്ടിന ചാക്കോ

കെറ്ററിംഗിൽ മലയാളി യുവതി മരണമടഞ്ഞു; അർബുദത്തോട് മല്ലിട്ട് ഏറെ നാളത്തെ ചികിത്സക്കൊടുവിൽ വിട വാങ്ങിയത് മാർട്ടിന ചാക്കോ

കെറ്ററിംഗ്‌: കെറ്ററിംഗിൽ കോഴിക്കോട് സ്വദേശിയായ മലയാളി യുവതി മരണമടഞ്ഞു. നാല്പതുകാരിയായ മാർട്ടിന ചാക്കോ അര്ബുദത്തെത്തുടർന്ന് മൂന്ന് വർഷത്തോളം ചികിത്സയിലായിരുന്നു. മൂന്ന് ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.

കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനായും കുടുംബവും. കോട്ടയം ചാമക്കാല സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. ഇവർക്ക് നാല് കുട്ടികളുണ്ട്.

സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെറ്ററിംഗ്‌ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട്.

മാർട്ടിന ചാക്കോയുടെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് വർഗ്ഗീസ്, നാഷണൽ കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ്, വൈസ് പ്രസിഡന്റ് സിബു ജോസഫ്, കേറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ്, സെക്രട്ടറി അരുൺ സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more