1 GBP = 104.38
breaking news

യു കെ മലയാളികൾക്ക് ഇത് അഭിമാന നിമിഷം സ്റ്റോക്‌പോർട്ട് ആർട്ട് ഗാലറിയിൽ ഇടം പിടിച്ച് മലയാളി വിദ്യാർഥിയുടെ ചിത്രങ്ങളും

യു കെ മലയാളികൾക്ക് ഇത് അഭിമാന നിമിഷം സ്റ്റോക്‌പോർട്ട് ആർട്ട് ഗാലറിയിൽ ഇടം പിടിച്ച് മലയാളി വിദ്യാർഥിയുടെ ചിത്രങ്ങളും

ഷൈമോൻ തോട്ടുങ്കൽ

മാഞ്ചസ്റ്റർ: കോവിഡ് കാലം ലോകമെമ്പാടുമുള്ള മനുഷ്യർക്ക് നിരാശയുടെയും, നഷ്ടങ്ങളുടെയും, ദൈന്യതയുടെയും കാലമായി മാറി എന്നത് ചരിത്രമായി നില നിൽക്കുമ്പോൾ യു കെ യിലെ മാഞ്ചെസ്റ്ററിന് അടുത്തുള്ള സ്റ്റോക്‌പോർട്ട് ബീക്കൺ കൗൺസിൽ നടത്തിയ കോവിഡ് കാല ത്ത് മനുഷ്യർ അഭിമുഖീകരിച്ച നിരാശയുടെയും, മാനസിക സംഘർഷങ്ങളുടെയും ചിന്തകൾ ചിത്രങ്ങളാക്കി മാറ്റാൻ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രത്യേക കാംപെയിനിൽ പ്രത്യേക പുരസ്കാരം നേടി മാഞ്ചെസ്റ്റെറിനടുത്തുള്ള സ്റ്റോക്ക് പോർട്ടിൽ താമസിക്കുന്ന മാർട്ടിൻ മാത്യു ഏലൂർ.

നൂറു കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ഈ കാംപെയിനിൽ സ്റ്റോക്‌പോർട്ടിലെ സെൻറ് ജെയിംസ് കാത്തലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് മാർട്ടിൻ. ഒത്തിരി ഏറെ അർദ്ധ തലങ്ങൾ ഉള്ള മാർട്ടിന്റെ ചിത്രം സ്റ്റോക്‌പോർട്ട് ടുഗതർ എഗൈൻ കാമ്പയിനിന്റെ ഭാഗമായി ആർട്ട് ഗാലറിയിൽ സ്ഥാനം പിടിച്ചത് . സ്റ്റോക്ക് പോർട്ട് മേയർ ഉൾപ്പടെ ഉള്ള വിശിഷ്‌ട വ്യക്തികളെ നേരിൽ കാണുവാനും, അഭിനന്ദനം ഏറ്റുവാങ്ങുവാനും മാർട്ടിന് കഴിഞ്ഞതിന്റെ സന്തോഷം സ്‌കൂൾ അധികൃതരും സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പങ്കു വച്ചിട്ടുണ്ട്.

മാഞ്ചെസ്റ്ററിൽ ഏലൂർ കൺസൾട്ടൻസി സർവീസ്, നഴ്സിംഗ് ജോബ്സ് യു കെ എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാത്യു ഏലൂർ, ബിന്ദു മാത്യു, ദമ്പതികളുടെ പുത്രനാണ് മാർട്ടിൻ, മേബിൻ മാത്യു, മരിയറ്റ് മേരി മാത്യു എന്നിവർ സഹോദരങ്ങളാണ്. നാട്ടിൽ കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സ്വദേശികളാണ് മാർട്ടിന്റെ കുടുംബം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more