1 GBP = 104.13
breaking news

ജോൺ അങ്കിളിൻ്റെ വേർപാടിൻ്റെ വേദനയകലും മുൻപേ ദുഃഖം സമ്മാനിച്ച് സഹധർമ്മിണി മരിയ ജോണും വിട പറഞ്ഞു…

ജോൺ അങ്കിളിൻ്റെ വേർപാടിൻ്റെ വേദനയകലും മുൻപേ ദുഃഖം സമ്മാനിച്ച് സഹധർമ്മിണി മരിയ ജോണും വിട പറഞ്ഞു…

ഹെയർഫീൽഡ്:- ഹെയർ ഫീൽഡിലെ മലയാളികൾക്ക്   വീണ്ടും ദുഃഖവാർത്ത. ഭർത്താവിൻ്റെ വേർപാടിനൊപ്പം ചേരാൻ ഭാര്യയും.  ജനുവരി അഞ്ചിന് കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ വർഗീസ് കോവിഡ് ബാധിച്ച് മരണ‌മടഞ്ഞിരുന്നു. കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും വേദനയായി ജോൺ  അങ്കിളിന്റെ വേർപാടിന്റെ ദുഃഖം മാറുന്നതിന്റെ മുമ്പേ അദ്ദേഹത്തിന്റെ സഹധർമ്മിണി മരിയ ജോൺ (70) കൂടി മരണത്തിന് കീഴടങ്ങിയത്  ഇരട്ടി ദു:ഖമാണ് ഏവർക്കും സമ്മാനിച്ചിരിക്കുന്നത്.

കോവിഡ് രോഗം മൂലം ലണ്ടൻ ബ്രോംപ്റ്റൺ ഹോസ്പിറ്റലിൽ  ചികിത്സയിൽ ആയിരുന്നു. ഈ മാസം ആദ്യം  ഭർത്താവു ജോൺ വർഗീസ്‌ തോപ്പിൽ   മരണമടഞ്ഞതും കോവിഡ് ബാധിച്ചായിരുന്നു. കോട്ടയം സംക്രാന്തയിൽ ആണ് കുടുംബം. മക്കൾ ജിയോ ജോൺ, അല്ലി ഡോണി. മരുമക്കൾ ഡോണി(ഐൽസ്ബറി), ലിഷാ ഫിലിപ്പ്.

മരിയ ആൻ്റിയുടെ  നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന  കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more