1 GBP = 104.13
breaking news

കുറവിലങ്ങാട് സ്വദേശി മരിയ ജോർജ് യോവിലിൽ നിര്യാതയായി…

കുറവിലങ്ങാട് സ്വദേശി മരിയ ജോർജ് യോവിലിൽ നിര്യാതയായി…
യോവിൽ:- കുറവിലങ്ങാട് കാട്ടാർപതിയിൽ ജോർജ് ജോസഫിന്റെ ഭാര്യ മരിയ ജോർജ് (ജയ,48) ഇന്ന് ഉച്ച സമയത്തോടടുത്ത്  മരണമടഞ്ഞു. രണ്ട് വർഷത്തോളമായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.
2003 മെയ് മാസം മുതൽ യോവിൽ സ്ഥിരതാമസമായിരുന്നു. കോട്ടയം അയ്മനം പുലിക്കുട്ടിശ്ശേരി പോളക്കാട്ടിൽ പരേതനായ അബ്രഹാമിന്റേയും ത്രേസ്യാമ്മയുടെയും  മകളാണ് മരണമടഞ്ഞ മരിയ.   ജോർജ് മരിയ ദമ്പതികൾക്ക് 3  മക്കളാണുള്ളത്.
പോർട്സ് മൗത്ത് യൂണിവേഴ്സിറ്റിയിൽ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അലീനാ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അൽവീനാ, ആറാം ക്ലാസ് വിദ്യാർത്ഥിയായ അൽബാ എന്നിവരാണ് കുട്ടികൾ.
മരിയയുടെ രോഗം മൂർച്ഛിച്ചതിനാൽ നാട്ടിൽ നിന്നും അമ്മ ത്രേസ്യാമ്മയും സഹോദരൻമാരായ തോമസ് എബ്രഹാം (ദുബായ്) മോനച്ചൻ (യുഎസ്എ)  സഹോദരി തങ്കമ്മ (സുജ) പാലാവയൽ എന്നിവരും ബന്ധുക്കളും യു കെയിൽ എത്തിയിരുന്നു. യോവിൽ ഡിസ്ട്രിക് എൻ.എച്ച് എസ് ഹോസ്പിറ്റലിൽ  ജോലി ചെയ്തിരുന്ന മരിയയുടെ മ്യതദേഹം ഇതേ ഹോസ്പിറ്റലിൽ തന്നെയാണ് ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്. മ്യതദേഹം നാട്ടിൽ കൊണ്ടു പോയി സംസ്കരിക്കുവാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്‌.
മരിയ ജോർജിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അനുശോചനം അറിയിച്ചു. പരേതയുടെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more