1 GBP = 104.24
breaking news

മനു സക്കറിയയുടെ പിതാവ് ജോർജ് സക്കറിയ നിര്യാതനായി…

മനു സക്കറിയയുടെ പിതാവ് ജോർജ് സക്കറിയ നിര്യാതനായി…

യുക്മ നഴ്സസ് ഫോറം മുൻ ഭാരവാഹിയും നോട്ടിംങ്ങ്ഹാം സ്വദേശിയുമായ മനു സക്കറിയയുടെ പിതാവ് റിട്ട. ജോയിൻ്റ് രജിസ്ട്രാർ (ഡയറി) തിരുവനന്തപുരം പട്ടം ചാലക്കുഴി സൗത്ത്  ജോർജ് സക്കറിയ (83) നിര്യാതനായി. ഭാര്യ അച്ചാമ്മ ജോർജ്. മക്കൾ മനു ജി സക്കറിയ (നോട്ടിംങ്ഹാം), മഞ്ജു സാറാ ജോർജ്, മിനി ജോർജ്. മരുമക്കൾ ആൻസി മനു (യുകെ), പരേതനായ അലക്സാണ്ടർ, ഷാജി ജേക്കബ്ബ്.

സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11 മണിക്ക്  ഭവനത്തിൽ നിന്നും ആരംഭിച്ച് 11.30 ന് കുമാരപുരം സെൻ്റ്.തോമസ് ഓർത്തഡോക്സ് ചർച്ചിലും തുടർന്ന് മലമുകൾ സെമിത്തേരിയിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി അടക്കം ചെയ്യുന്നതാണ്.

മനു സക്കറിയയുടെ പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം  സന്തോഷ് തോമസ്.  യുക്മ റീജിയണൽ പ്രസിഡൻ്റ് ബെന്നി പോൾ, യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാൻ ഡിക്സ് ജോർജ്, യുക്മ നഴ്സസ് ഫോറം റീജിയണൽ കോർഡിനേറ്റർ ഷൈനി ബിജോയ്, എൻ.എം.സി.എ പ്രസിഡൻ്റ് സാവിയോ ജോസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ  ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…..

സംസ്കാര ശുശ്രൂഷകൾ തൽസമയം കാണാൻ താഴെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more