1 GBP = 104.17
breaking news

മാഞ്ചസ്റ്റർ തിരുന്നാളാഘോഷം അഞ്ചാം ദിവസമായ ഇന്ന് ബുധൻ വി.കുർബ്ബാനക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺ. റവ.ഫാ. സജി മലയിൽ പുത്തൻപുരയിൽ നേതൃത്വം നൽകും…

മാഞ്ചസ്റ്റർ തിരുന്നാളാഘോഷം അഞ്ചാം ദിവസമായ ഇന്ന്  ബുധൻ  വി.കുർബ്ബാനക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺ. റവ.ഫാ. സജി മലയിൽ പുത്തൻപുരയിൽ നേതൃത്വം നൽകും…

മാഞ്ചസ്റ്റർ തിരുന്നാളിൻ്റെ അഞ്ചാം ദിവസമായ ഇന്ന്  ബുധനാഴ്ച്ച (30/6/21) വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ സഹകാർമികനാകും. ദിവ്യബലി മാഞ്ചസ്റ്റർ മിഷൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായി കാണാവുന്നതാണ്.

ഇന്നലെ ചൊവ്വാഴ്ച (29/6/21) വൈകുന്നേരം 6 ന് സിറോ മലങ്കര റീത്തിൽ  നടന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റർ സിറോ മലങ്കര ചാപ്ലിൻ റവ. ഫാ.രഞ്ജിത് മഠത്തിറമ്പിൽ  കാർമ്മികത്വം വഹിച്ചു. ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കൽ സഹകാർമികനായിരുന്നു.
നാളെ ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രെസ്റ്റൺ സെൻറ്. അൽഫോൻസാ കത്തിഡ്രൽ വികാരി റവ. ഫാ.ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനാകും.

ജൂലൈ രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച  രാവിലെ പത്തിന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കർമ്മികനാകും. ദിവ്യബലിയിൽ നിരവധി വൈദികർ സഹ കാർമ്മികരാകും. ദിവ്യബലി  മദ്ധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികൾ ഈശോയെ ആദ്യമായി സ്വീകരിക്കുന്ന മഹത്തായ ആദ്യകുർബ്ബാന സ്വീകരണവും തിരുന്നാൾ ആഘോഷങ്ങളെ പ്രൗഢമാക്കും. തുടർന്ന് മറ്റു തിരുന്നാൾ തിരുകർമ്മങ്ങളും, ലദീഞ്ഞും,വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.

കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണവും, മറ്റു കലാപരിപാടികളും ഒഴിവാക്കി വളരെ ലളിതമായിട്ടാണ് തിരുന്നാൾ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാണ് തിരുന്നാളാഘോഷം നടത്തുന്നത്. സാധാരണ മാഞ്ചസ്റ്റർ തിരുന്നാളിന് യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി ധാരാളം പേർ എത്തുന്ന പതിവുള്ളതാണ്. എന്നാൽ ഇപ്രാവശ്യം അതിന് സാധ്യമല്ലാത്തതിനാൽ  മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയും, സെൻറ് ആന്റണീസ് പള്ളിയുടെ വെബ്‌ സൈറ്റിലൂടെയുമുള്ള ലൈവ് സംപ്രേക്ഷണം വഴി വിശ്വാസികൾക്ക് തിരുന്നാൾ ആഘോഷങ്ങളിൽ  പങ്കാളികളാകാവുന്നതാണ്. 
ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിന്  ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും. ഇതേത്തുർന്ന് തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുന്നതോടെ തിരുന്നാളാഘോഷങ്ങൾക്ക് സമാപനം കുറിക്കും.

ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോസായുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ ആണ് നടന്നു വരുന്നത്. തിരുന്നാൾ ആഘോഷങ്ങളുടെ  വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. 
മാഞ്ചസ്റ്ററിലാണ് യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ചത്. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ ദുക്റാനത്തിരുന്നാൾ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.

മാഞ്ചസ്റ്റർ തിരുന്നാളിലും ദിവസം തോറും നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കുചേർന്ന് മാർ തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടേയും അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസകളെയും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more