1 GBP =
breaking news

മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്റെ ഒരുക്കങ്ങൾക്ക് വേഗതയേകി ഫാ.ജോസ് അഞ്ചാനിക്കൽ… കൊടിയേറ്റം ജൂൺ 24ന്;പ്രധാന തിരുനാൾ ജൂലൈ ഒന്നിന്; പ്രെമോ വീഡിയോകൾ പുറത്തിറങ്ങി…

മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്റെ ഒരുക്കങ്ങൾക്ക് വേഗതയേകി ഫാ.ജോസ് അഞ്ചാനിക്കൽ… കൊടിയേറ്റം ജൂൺ 24ന്;പ്രധാന തിരുനാൾ ജൂലൈ ഒന്നിന്; പ്രെമോ വീഡിയോകൾ പുറത്തിറങ്ങി…
അലക്സ് വർഗ്ഗീസ്
മാഞ്ചസ്റ്റർ:- യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാർ തോമാശ്ലീഹായുടെയും, വി. അൽഫോൻസയുടെയും നാമധേയത്തിലുള്ള മാഞ്ചസ്റ്റർ  ദുക്റാന തിരുനാൾ ജൂലൈ ഒന്നിന് ഞായറാഴ്ച അത്യാഘോഷപൂർവ്വം കൊണ്ടാടും. തിരുന്നാളാഘോഷങ്ങൾ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങൾ വിഥിൻഷോ സെൻറ്.തോമസ് സീറോ മലബാർ ഇടവകയുടെ പുതിയ ഇടയൻ റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാരീഷ് കമ്മിറ്റി യോഗം വിലയിരുത്തി. ഇതു വരെ നടന്ന പ്രവർത്തനങ്ങൾ ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ എന്നിവർ യോഗത്തിൽ
വിശദീകരിച്ചു.  ഒരുക്കങ്ങളെല്ലാം അതിന്റെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണെന്ന് ട്രസ്റ്റിമാർ യോഗത്തെ അറിയിച്ചു. തിരുന്നാൾ കൂടുതൽ വിശ്വാസത്തോടും  ഭക്തിയോടും കൂടി കൊണ്ടാടുന്നതിന് ആവശ്യമായ ഒരുക്കങ്ങൾക്ക്  വേണ്ട നിർദ്ദേശങ്ങൾ ജോസച്ചൻ യോഗത്തിൽ അവതരിപ്പിച്ചു. അച്ചന്റെ  നിർദ്ദേശങ്ങൾക്കനുസരിച്ച് തിരുനാളിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.

ജോസച്ചൻ എത്തുന്നതിന് മുൻപ് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ   നടന്നുവന്നിരുന്നത്.
യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും ഒരുക്കുന്നുണ്ടെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾഅറിയിച്ചു.
 ഈ വർഷം   ജൂൺ 24 ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുനാളിന് കൊടിയേറുന്നത്. കൊടിയേറ്റത്തിന് ശേഷം പ്രസുദേന്തി വാഴ്ചയും, മധ്യസ്ഥ പ്രാർത്ഥനയും, വി.കുർബാനയും ഉണ്ടായിരിക്കും. ഇതേ തുടർന്ന് മുൻ വർഷങ്ങളിലെ പോലെ ഉല്പന്ന ലേലവും ഉണ്ടായിരിക്കും.     കൊടിയേറുന്ന ദിവസം മുതൽ   എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വിഥിൻഷോ സെൻറ്.ആൻറണീസ് ദേവാലയത്തിൽ   വിവിധ റീത്തിലുള്ള ദിവ്യബലിയും വി.അൽഫോസാമ്മയുടെ നൊവേനയും തിരുനാൾ ദിവസം വരെ ഉണ്ടായിരിക്കും.
ജൂൺ 30 ശനിയാഴ്ച വൈകുന്നേരം പ്രശസ്ത ഗായകനായ ഫാ. വിൽസൻ മേച്ചേരി നയിക്കുന്ന ഗാനമേള വിഥിൻഷോ ഫോറം സെന്ററിൽ ഉണ്ടായിരിക്കുന്നതാണ്. ഗ്രാമി അവാർഡ് ജേതാവായ പ്രശസ്ത വയലിനിസ്റ്റ് ശ്രീ. മനോജ് ജോർജ്, ജോബ് സജോവ് (കീബോർഡ്) അഷീറ്റാ സേവ്യർ    എന്നിവർ നയിക്കുന്ന ലൈവ്  ഓർക്കസ്ട്ര ഗാനമേളയുടെ പ്രത്യേകതയായിരിക്കും.
ഗാനമേളയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കഴിഞ്ഞ മാസം റവ. ഫാ.മാത്യു കരിയിലക്കുളം ക്വയർ ടീം ക്യാപ്റ്റനായ മിന്റോ ആന്റണിയുടെ മാതാപിതാക്കളായ ആന്റണി അരീക്കൽ സാറിനും ഭാര്യ ത്രേസ്യാമ്മ ആന്റണിക്കും കൈമാറി നിർവ്വഹിച്ചിരുന്നു. ഗാനമേളയുടെ   ടിക്കറ്റ് വില്പന  അന്തിമഘട്ടത്തിലെത്തി നില്കുകയാണെന്ന് പ്രാഗ്രാം കമ്മിറ്റി കൺവീനർമാരായ ജയ്സൺ ജോബ്, അലക്സ് വർഗീസ് എന്നിവർ അറിയിച്ചു. ഇനിയും ടിക്കറ്റുകൾ ആവശ്യമുള്ളവർ എത്രയും വേഗം താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിക്കുന്നു.
07866015768
07985641921
07809295451
07414842481
07988428996
പ്രധാന തിരുനാൾ ദിവസമായ ജൂലൈ ഒന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിൻഷോ സെന്റ്. ആൻറണീസ് ദേവാലയത്തിൽ  അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റർ തിരുനാളിന്റെ മുഖ്യ ആകർഷണമായ ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിൽ  വിശുദ്ധരുടെ തിരുസ്വരൂപങ്ങൾക്കൊപ്പം
പൊൻ – വെള്ളിക്കുരിശുകളും,  ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്ലക്സുകൾ, വിവിധ നിറത്തിലുള്ള കൊടികൾ, മുത്തുക്കുടകൾ എന്നിവയെല്ലാം  ഉണ്ടായിരിക്കും.
മാഞ്ചസ്റ്റർ വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന    പ്രദക്ഷിണത്തിൽ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. പോലീസ്  റോഡുകളിൽ വാഹനം നിയന്ത്രിച്ചാണ് പ്രദക്ഷിണത്തിന് വഴിയൊരുക്കുന്നത്.    എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച നടത്തിയിരുന്ന മാഞ്ചസ്റ്റർ തിരുനാൾ  ഈ വർഷം ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് നടത്തുന്നത്. ഇക്കാര്യം ഏവരുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നു.  പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം കുർബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീർവാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് പാച്ചോർ വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരി ക്കുന്നതാണ്. യു കെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു. “യു കെയിലെ മലയാറ്റൂർ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ തിരുനാളിന് നാടിന്റെ വിവിധ ഭാഗത്ത് നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങൾ എല്ലാവർഷവും ഒത്ത് ചേരാറുണ്ട്. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാർ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
ബിജു ആന്റണി      – O7809295451,
സുനിൽ കോച്ചേരി – O7414842481,
ടിങ്കിൾ ഈപ്പൻ        – 07988428996
ദേവാലയത്തിന്റെ വിലാസം:-
ST. ANT0NYS CHURCH,
65 DUNKERY ROAD,
WYTHENSHAWE,
M22 OWR.
ഗാനമേള നടക്കുന്ന ഹാളിന്റെ വിലാസം:-
FORUM  CENTRE,
SIMONS WAY,
WYTHENSHAWE,
M22 5 RX.

Post Your Comments Here ( Click here for malayalam )

Press Esc to close
show more