1 GBP = 104.33
breaking news

മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സി ജപമാല സമാപനം നാളെ

മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലിയന്‍സി ജപമാല സമാപനം നാളെ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലിയന്‍സിയില്‍ ഒരു മാസമായി ഭവനങ്ങള്‍ തോറും നടന്നു വന്നിരുന്ന ജപമാല ആചരണവും കഴിഞ്ഞ ദശദിനങ്ങളിലായി ദേവാലയത്തില്‍ നടന്നു കൊണ്ടിരുന്ന ജപമാല പ്രാര്‍ത്ഥനയുടെയും സമാപനം നാളെ നടക്കും.

നാളെ ഉച്ചകഴിഞ്ഞു 3.30ന് സെന്റ് എലിസബത്ത് ദേവാലയത്തില്‍ ജപമാലയോടെ ആരംഭിച്ച് ദിവ്യബലിയോടെ ജപമാലാചരണത്തിന് സമാപനമാകും. തുടര്‍ന്ന് വേദപാഠം കുട്ടികളുടെ അവാര്‍ഡ് വിതരണവും നേര്‍ച്ച വിളമ്പും നടത്തപ്പെടും.

ദിവ്യബലിക്കും ജപമാല സമാപന പ്രാര്‍ത്ഥനകള്‍ക്കും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുര നേതൃത്വം നല്‍കും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more