1 GBP = 104.17
breaking news

കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ മമ്മൂട്ടി

കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ മമ്മൂട്ടി

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നേരിടുന്ന കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം സഹായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സംഭവനകള്‍ അയക്കേണ്ട അക്കൗണ്ടിന്റെ വിവരങ്ങളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിപരമായി ഒരുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി അറിയിച്ചിരുന്നു. കൂടാതെ കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ലോകത്തോട് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ അഭ്യര്‍ത്ഥനയുമെത്തിയിരിക്കുന്നത്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കുക

സംഭാവനകള്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്.

A/c No : 67319948232
Bank : SBI City Branch, TVM
IFSC : SBIN0070028

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more