1 GBP = 100.92
breaking news

ഇന്ത്യക്കാർ തുടർച്ചയായി നേരിടുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു മാൾട്ടയിൽ വൻപിച്ച ബഹുജനസംഗമം.

ഇന്ത്യക്കാർ തുടർച്ചയായി നേരിടുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു മാൾട്ടയിൽ വൻപിച്ച ബഹുജനസംഗമം.

വലേറ്റ: മാൾട്ടയിൽ കഴിഞ്ഞ ദിവസങ്ങളായി ഇന്ത്യക്കാർക്ക് എതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു മാൾട്ടയുടെ തലസ്ഥാനമായ വല്ലേറ്റയിൽ ഇന്ത്യക്കാർ ഒത്തുകൂടി വായമൂടിക്കെട്ടി പ്രതിഷേധം നടത്തി.

കഴിഞ്ഞ ചില ദിവസങ്ങളായി മാൾട്ടയിൽ ഇന്ത്യക്കാർക്ക് എതിരെ നിരവധി ആക്രമണ സംഭവങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഈ സംഭവത്തിനു ഇരയായ ചിലർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആണ്. ഈ വിഷയങ്ങളിൽ ഇന്ത്യക്കാർക്ക് ഉള്ള ആശങ്ക വിളിച്ചോതുന്ന തരത്തിൽ ആണ് ഇന്ത്യക്കാർ മാൾട്ടയുടെ തലസ്ഥാന നഗരിയിൽ ഒത്തുകൂടിയത്.

പ്ലകാർഡ് ഉയർത്തി വാ മൂടികെട്ടി ആണ് നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയത്. യുവധാര മാൾട്ട പരിപാടിക്ക് നേതൃത്വം നൽകി. ഒരു അസോസിയേഷൻ ഒഴികെ ബാക്കി എല്ലാ സംഘടനകളും ഇന്ത്യക്കാരുടെ ഒന്നാകെയുള്ള ഈ വിഷമവസ്ഥയിൽ അവർക്കു താങ്ങായി പിന്തുണയായി എത്തിച്ചേർന്നു. എല്ലാവരും ഐക്യകണ്ഠേന ഒരുമിച്ചു നിൽക്കണം എന്നും വിയോജിപ്പികളും സ്വാർത്ഥ താല്പര്യങ്ങളും പ്രകടമാക്കേണ്ട സന്ദർഭമല്ല ഇതെന്നും മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ധൈര്യപൂർവ്വം മുന്നോട്ടുവരാനുള്ള ആർജ്ജവം കാണിക്കണം എന്നത് എല്ലാ സംഘടനകളും ഓർക്കണമെന്നും യോഗത്തിൽ സംസാരിച്ച യുവധാര മാൾട്ടയുടെയും തമിഴ് അസോസിയേഷൻന്റെയും പ്രതിനിധികൾ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more