1 GBP = 104.17
breaking news

ഇൽഫോർഡിൽ മലയാളി യുവാവ് വിനീത് വിജയകുമാർ (25) ഹൃദയാഘാതം മൂലം മരണമടഞ്ഞു…..

ഇൽഫോർഡിൽ മലയാളി യുവാവ് വിനീത് വിജയകുമാർ (25)  ഹൃദയാഘാതം മൂലം മരണമടഞ്ഞു…..

ലണ്ടൻ:- മലയാളി യുവാവ് ബ്രിട്ടനിൽ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. ഈസ്റ്റ് ലണ്ടനിലെ ബാർക്കിംങ്സൈഡ്  ഇൽഫോർഡിൽ താമസിക്കുന്ന വർക്കല സ്വദേശി വിനീത് വിജയകുമാറാണ് (25) വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. ഫാർമസിസ്റ്റായ വിനീത് ഫാർമസ്യൂട്ടിക്കൽ റിക്രൂട്ട്മെന്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോവിഡ് കാലമായതിനാൽ പതിവുപോലെ വീട്ടിലിരുന്നു ജോലി ചെയ്യുകയായിരുന്ന വിനീതിനെ പതിനൊന്നു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നു സ്ഥിരീകരിച്ചു. 

1993 മുതൽ ബ്രിട്ടനിൽ താമസിക്കുന്ന വർക്കല സ്വദേശിയായ വിജയകുമാർ – ബീന ദമ്പതികളുടെ മകനാണ്. യൂണിവേഴ്സിറ്റി ലക്ചററായ ദീപ സഹോദരിയാണ്. അപ്റ്റൺ പാർക്കിലെ വാഷിങ്ടൻ റോഡിൽ താമസിച്ചിരുന്ന പരേതനായ സുജീന്ദ്രന്റെ ചെറുമകനാണ് വിനീത്. എഴുപതുകളിൽ സിങ്കപ്പൂരിൽ നിന്നും ബ്രിട്ടനിലേക്കു കുടിയേറിയതാണ് ഇവരുടെ കുടുംബം.

വിനീതിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രിസിഡൻ്റ് ആൻ്റണി എബ്രഹാം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more