1 GBP = 104.24

മലബാറില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് 24 സീറ്റുകള്‍; പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനം

മലബാറില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് 24 സീറ്റുകള്‍; പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മലബാറില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാന്‍ പ്രത്യേക പദ്ധതിയുമായി കോണ്‍ഗ്രസ്. മലബാറിലെ ആറ് ജില്ലകളിലായി ആറ് സീറ്റുകള്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്.

കോണ്‍ഗ്രസിന് ആറ് സീറ്റുകളും മുസ്‌ലിം ലീഗിന് 17 സീറ്റുകളുമാണ് ഉള്ളത്. ലീഗിനൊപ്പം തന്നെ മികച്ച പ്രകടനം മേഖലയില്‍ നടത്തിയാലെ ഭരണം സ്വന്തമാക്കാനാവൂ എന്ന ആലോചനയിലാണ് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നത്.

മലബാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചാല്‍ 24 സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് സംഘടന സംവിധാനം കണ്ടെത്തിയിരിക്കുന്നത്. ഈ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുന്ന പദ്ധതിക്കാണ് കോണ്‍ഗ്രസ് ഇപ്പോള്‍ രൂപം കൊടുത്തിട്ടുള്ളത്.

കെപിസിസിയുടെ പ്രത്യേക വിംഗാണ് ഈ 24 സീറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍ പട്ടികയുടെ വിവരങ്ങളടക്കം ഉള്‍പ്പെടുത്തി വിജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളെ കണ്ടെത്താന്‍ ജനശക്തി എന്ന സോഫ്റ്റ്‌വെയറും ഉപയോഗിച്ചു. ഈ നിയമസഭ മണ്ഡലങ്ങളില്‍ മലബാര്‍ മേഖലയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിവി മോഹന്‍ നേരിട്ട് യോഗങ്ങളില്‍ പങ്കെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

കെപിസിസി സെക്രട്ടറിമാര്‍ക്ക് നിയമസഭ മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. മണ്ഡലം തലങ്ങളില്‍ ഡിസിസി ഭാരവാഹികളും ബൂത്ത് തലങ്ങളില്‍ ബ്ലോക്ക് ഭാരവാഹികളും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more